ഷാഹിദ് കപൂറിന്റെ മുംബൈ പോലീസ്; വീണ്ടും റീമേയ്‌ക്കുമായി ബോളിവുഡ് !
ഷാഹിദ് കപൂർ നായകനായ ഹിന്ദി ചിത്രം ദേവയുടെ പ്രഖ്യാപനം മുതൽ, റോഷൻ ആൻഡ്രൂസിൻ്റെ 2013 ലെ മലയാളം ബ്ലോക്ക്ബസ്റ്റർ മുംബൈ പോലീസിൻ്റെ ഹിന്ദി പതിപ്പാണിതെന്ന് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്രെയിലർ പുറത്തുവരുന്നത് വരെ ഇത് റീമേക്ക് അല്ലെന്ന് അണിയറപ്രവർത്തകർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മാതാക്കൾ ട്രെയിലർ പുറത്തിറക്കിയതോടെ ദേവ യഥാർത്ഥത്തിൽ മുംബൈ പോലീസിൻ്റെ റീമേയ്ക്ക് ആണെന്ന തരത്തിലുള്ളതാണ് ട്രയ്ലർ.
മുംബൈ പോലീസിന്റെ റീമയ്‌ക്കായി എത്തുന്നതിനാൽ പൃഥ്വിരാജിന്റെ കഥാപാത്രമായി ആണ് ഷാഹിദ് കപൂർ എത്തുന്നത്. ദേവ് ആംബ്രെയായി എത്തുന്ന ഷാഹിദിൻ്റെ ഒരു ക്ലീൻ ഷേവ് ലുക്കുണ്ട് സിനിമയിൽ. ഇതു ഓർമ്മക്കുറവ് ഉള്ള കാലഘട്ടത്തിന്റെ ലുക്ക് ആയി കണക്കുകൂട്ടുന്നു. ട്രെയിലറിലെ പല രംഗങ്ങളും മുംബൈ പോലീസിനെ പോലെ ഉള്ളതാണ് . ഇതോടു കൂടി ചിത്രം മുംബൈ പോലീസിന്റെ റീമേയ്ക്ക് ആണെന്നാണ് അഭ്യൂഹങ്ങൾ സ്ഥിതീകരിക്കുന്നത്. റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടെയാണ് ദേവ. പൂജ ഹെഡ്ഗെ, പാവലി ഗുലാത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വിശാൽ മിശ്രയും ജയ്ക്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജനുവരി 31 ആണ് ചിത്രം റീലിസിന് എത്തുന്നത്.