സംസ്ഥാന ചലച്ചിത്ര അവാർഡ്: മത്സരിക്കുന്നത് 160 സിനിമകൾ

By :  Aiswarya S
Update: 2024-07-15 09:02 GMT

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി മത്സരിക്കുന്നത് 160 സിനിമകൾ. ആദ്യമായാണ് ഇത്രയധികം സിനിമകൾ അവാർഡിനായി മത്സരിക്കുന്നത്. കഴിഞ്ഞ വർഷം 154 സിനിമകൾ ആയിരുന്നു മത്സരിച്ചത്. രണ്ട് പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കണ്ട് തീരുമാനിക്കുന്ന 30 ഓളം സിനിമകൾ അന്തിമജൂറി വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിക്കുക.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ.വി പ്രസാദ് തിയേറ്ററിലുമായി സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തൽ പൂർണമായേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് മുഖ്യജൂറി ചെയർമാൻ. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവർ മുഖ്യജൂറിയുടെ അംഗങ്ങളാണ്.

മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരാണ്.

ഒന്നാം ഉപസമിതിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ.

Tags:    

Similar News