ശേഖർ കമൂല തെലുങ്ക് ചിത്രത്തിൽ നായകനായി ധനുഷ് ; പുതിയ അപ്ഡേറ്റുകൾ പുറത്ത്

Update: 2024-12-30 11:52 GMT

തെലുങ്ക് സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'കുബേര'.ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റിൽ ധനുഷ് ആണ് നായകൻ. തെലുങ്ക് അല്ലാതെ തമിഴ് , ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ചു ധനുഷ് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുകയാണ്. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദാണ് ധനുഷിൻ്റെ ഗാനം രചിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തിരിക്കുന്നത്. ധനുഷ് തൻ്റെ സിനിമകൾക്കായി പാടുന്നത് ആദ്യമല്ലെങ്കിലും , ഒരു തെലുങ്ക് ഗാനത്തിന് ധനുഷ് പാടുന്നത് ആദ്യമായി ആണ്.റൊമാൻ്റിക് സിനിമകൾക്ക് പേരുകേട്ട ശേഖർ കമ്മുല ആദ്യമായി ആണ് ട്രാക്ക് മാറി വെത്യസ്തമായ ഒരു ചിത്രമായിരിക്കും കുബേര എന്നാണ് അറിയാൻ കഴിയുന്നത്.

ചിത്രത്തിൽ നാഗാർജുന അക്കിനേനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ രശ്മിക മന്ദാന നായികയായി അഭിനയിക്കുന്നു. ഏകദേശം ഒരു വർഷമായി പ്രൊജക്റ്റ് നിർമ്മാണത്തിലിരിക്കുന്ന കുബേര, പുഷ്കർ റാം മോഹൻ റാവുവും സുനിൽ നാരംഗും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 റിലീസ് ചെയ്യും

Tags:    

Similar News