' ഇതിനു മുൻപ് ഒരു സിനിമയ്ക്കും ലഭിക്കാത്ത വരവേൽപ്പ് '; മാർക്കോ ഹിന്ദി പതിപ്പിനെ പ്രശംസിച്ചു സംവിധായകൻ രാം ഗോപാൽ വർമ്മ

Update: 2024-12-30 06:02 GMT

ഹനീഫ് അഥേനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ചിത്രമായ മാർക്കോ ആണ് ഇപ്പോൾ ഇന്ത്യയിൽ തരംഗമാകുന്നത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു മാർകോ. മലയാളത്തിലെ ദി മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോ ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വയലന്റ് ചിത്രമായിരിക്കുകയാണ്. സെൻസർ ബോർഡിൽ നിന്നും ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും പടം കാണാൻ ഇപ്പോൾ ഫാമിലി ഓടിയൻസും എത്തുന്നുണ്ട്. അതിനോടൊപ്പം തന്നെ മലയാളത്തിലെ പോലെ തന്നെ മറ്റു ഭാഷകളിലും ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടുന്നത്. ബോളിവുഡ് ബോക്സ് ഓഫീസിൽ മാർക്കോ എത്തിയപ്പോൾ മറ്റു ഹിന്ദി ചിത്രങ്ങൾക്കാണ് ഇടിവ് വന്നത്. വരുൺ ധവാൻ നായകനായ ബേബി ജോണിന് കടുത്ത മത്സരമാണ് മാർകോ നൽകുന്നത്. ആദ്യം കുറച്ചു തീയേറ്ററുകളിൽ റിലീസായ മാർക്കോയുടെ ഹിന്ദി പതിപ്പ് ഇപ്പോൾ കൂടുതൽ തീയേറ്ററുകളിൽ എത്തുകയാണ്. ഗംഭീര അഭിപ്രായമാണ് ഹിന്ദി പ്രേക്ഷകരിൽ നിന്നും മാർക്കോയ്ക്ക് ലഭിക്കുന്നത്.

അതിനോടൊപ്പം ചിത്രത്തിനെ പ്രശംസിച്ചു എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ.'മാർക്കോയ്ക്ക് ലഭിക്കുന്നപോലെ ഞെട്ടിക്കുന്ന പ്രശംസ ഇതിനു മുൻപ് ഒരു സിനിമയ്ക്കും ലഭിച്ചിട്ടില്ലായെന്ന് രാം ഗോപാൽ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. ചിത്രം കാണാൻ റയ്ഹാൻ കാത്തിരിക്കുകയാണെന്നും, താൻ ഉണ്ണിമുകുന്ദനാൽ മരണപ്പെടില്ലയെന്ന് പ്രതീഷിക്കുന്നുവെന്നും ഉണ്ണിമുകുന്ദനെ ടാഗ് ചെയ്തുകൊണ്ട് രാം ഗോപാൽ വർമ്മ പറയുന്നു.

ഹിന്ദി പതിപ്പിന് പിന്നാലെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടൻ പുറത്തിറങ്ങും. ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിച്ചത്. കെ ജി എഫ് സലാർ എന്നി ചിത്രങ്ങളുടെ സംഗേവെത്ത സംവിധായകനായ രവി ബസൂർ ആണ് മാർക്കോയുടെ സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ഹിറ്റ് ആണ്. 

Tags:    

Similar News