''നിർമ്മാതാക്കൾ തന്റെ ഹൃദയമിടിപ്പ് ശ്രദ്ധിച്ചില്ല, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു'': അമിതാബ് ബച്ചൻ
അമിതാഭ് ബച്ചൻ ഹോസ്റ്റു ചെയ്യുന്ന ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ ഷോകളിലൊന്നാണ് കോൻ ബനേഗാ ക്രോർപതി. സോണി ടിവിയിലും സോണിലൈവിലും ഒടിടിപ്ലേ പ്രീമിയത്തിലും സംപ്രേഷണം ചെയ്യുന്ന ഈ ഷോയുടെ മലയാളം ആണ് സുരേഷ് ഗോപി അവതരിപ്പിച്ചിരുന്ന നിങ്ങൾക്കുമാകാം കോടേശ്വരൻ. കോൻ ബനേഗാ ക്രോർപതിയുടെ 25 വർഷം പൂർത്തിയായ ദിവസമായിരുന്നു കഴിഞ്ഞ ദിവസം.ഷോയുടെ വാർഷികം ആഘോഷങ്ങൾക്കിടയിൽ ബിഗ് ബി പ്രേക്ഷകരുമായി കെബിസി സീസൺ 1 ഷൂട്ടിംഗിനെ പറ്റി പങ്കുവെച്ചിരുന്നു.
കെബിസി സീസൺ 1 ഷൂട്ടിംഗിൽ അമിതാഭ് ബച്ചൻ ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലായിരുന്നു. ബിഗ് ബി വെളിപ്പെടുത്തി. ആദ്യ ദിവസമായതിനാൽ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു.എന്നാൽ നിർമ്മാതാക്കൾ തന്റെ ഹൃദയമിടിപ്പ് ശ്രദ്ധിച്ചില്ല.എൻ്റെ കാലുകൾ കുലുങ്ങുന്നത് ക്യാമറയിൽ പകർത്തിയില്ല. ആദ്യ ദിവസം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു എന്ന് അമിതാബ് ബച്ചൻ പറയുന്നു.
ഇൻ്റർനാഷണൽ ഷോയിൽ അവതാരകൻ എങ്ങനെയൊക്കെ ചെയ്യുന്നു എന്ന് കണ്ടു പഠിച്ചിരുന്നു. അതുകൊണ്ട് ആദ്യ എപ്പിസോഡിൽ തുടക്കത്തിൽ ഞാനും അത് തന്നെ ചെയ്തു എന്നും ബിഗ് ബി പറഞ്ഞു.
ഷോ 9 PM മുതൽ 10 PM വരെ സംപ്രേഷണം ചെയ്യുന്ന സമയത്തു കുടുംബങ്ങൾ അത്താഴത്തിന് ശേഷം ഒരുമിച്ച് ഇരിക്കുന്ന സമയമാണ്. കുടുംബത്തിലെ പ്രായമായവർ കഥകളും കഥകളും പാഠങ്ങളും പങ്കുവെക്കുന്ന സമയത്ത് പ്രേക്ഷകരുടെ നന്മയ്ക്കായി അർത്ഥവത്തായ എന്തെങ്കിലും നൽകാൻ ഈ ഷോയിലൂടെ സാധിക്കുമെന്ന് തനിക് തോന്നിയതായും അമിതാബ് ബച്ചൻ പറയുന്നു.