ഗെയിം ചേഞ്ചറിനെ തകർത്ത് പുഷ്പയുടെ റീലോഡഡ് വേർഷൻ

Update: 2025-01-19 12:58 GMT

കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായിപുഷ്പ 2 എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ആഗോള ബോക്സ് ഓഫീസിൽ നിന്നും 1800 കോടിക്കും മുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം 20 മിനിറ്റ് ഉള്ള പുഷ്പ 2വിലെ അധിക രംഗങ്ങളുമായി ചിത്രത്തിന്‍റെ റീലോഡഡ് പതിപ്പ് നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു.   മികച്ച പ്രതികരണമാണ് ഈ റീലോഡഡ് വേർഷനും ലഭിക്കുന്നത്. ടിക്കറ്റ് വില്പനയിൽ ശങ്കർ ചിത്രം ഗെയിം ചേഞ്ചറിനെ മറികടന്നിരിക്കുകയാണ് പുഷ്പ 2.ഗെയിം ചേഞ്ചര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 25,600 ല്‍ അധികം ടിക്കറ്റുകളാണ്. ഇതേ സമയം കൊണ്ട് 26,900 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റ് പുഷ്പ 2 ഇതിനെ മറികടന്നിരിക്കുകയാണ്. രാം ചരൺ കിളിയര അധ്വാനി പ്രധാന വേഷത്തിൽ എത്തിയ ശങ്കർ ചിത്രമായ ഗെയിം ചേഞ്ചറിന് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 122.98 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. 450 കോടി മുതൽ മുടിക്കിൽ ഒരുക്കിയ ചിത്രം കടുത്ത പരാജയമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്. ഗെയിം ചേഞ്ചർ സിനിമയിൽ താൻ പൂർണ തൃപ്തനല്ലെന്ന സംവിധായകൻ ശങ്കറിന്റെ വാക്കുകൾ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വർഷം ആദ്യം കമൽ ഹാസൻ നായകനായി എത്തിയ ശങ്കർ ചിത്രം ഇന്ത്യൻ 2 കടുത്ത പരാജയമാണ് നേടിയത്. നിരവധി ട്രോളുകളുടെ ഭാഗമായ ചിത്രത്തിന് ശേഷം ശങ്കറിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇതിനിടയിൽ ഇന്ത്യൻ 3 എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ

Tags:    

Similar News