അല്ലു അര്‍ജുന്‍ അറ്റ്ലി ചിത്രം ഉപേക്ഷിച്ചു

ജവാന്‍ ചിത്രത്തില്‍ അറ്റ്ലി ഒടുവില്‍ ശമ്പളമായി 80 കോടി വാങ്ങിയിരുന്നു. അല്ലു ചിത്രത്തിന് അറ്റ്ലി ചോദിച്ചത് 100 കോടിയാണ് എന്നാണ് വിവരം.

By :  Athul
Update: 2024-06-19 05:49 GMT

രാജ റാണിയിൽ തുടങ്ങി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറിയ അറ്റ്ലീ ഒടുവിലായി ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനെ വച്ച് സിനിമ എടുക്കുകയും ആയിരം കോടിയിലധികം ചിത്രം നേടുകയുമുണ്ടായി. അതോടെ അദ്ദേഹം ഇന്ത്യയിലെ തന്നെ സൂപ്പര്‍താരങ്ങള്‍ മോഹിക്കുന്ന സംവിധായകനായി അറ്റ്ലി മാറിയെന്നാണ് പലയിടത്ത് നിന്നും വിലയിരുത്തല്‍ വന്നത്.

അറ്റ്ലി അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം ഏതാണ് എന്ന ആകാംക്ഷയും ചലച്ചിത്ര ലോകത്ത് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മാസങ്ങള്‍ക്ക് മുന്‍പ് അല്ലു അര്‍ജുനുമായി ചേര്‍ന്ന് അറ്റ്ലി ഒരു ചിത്രം ചെയ്യുന്നു എന്ന വാര്‍ത്ത വന്നത്. അല്ലു അര്‍ജുന്‍റെ കുടുംബത്തിന്‍റെ നിര്‍മ്മാണ കമ്പനി ഗീത ആര്‍ട്സ് ചിത്രം നിര്‍മ്മിച്ചേക്കും എന്നായിരുന്നു വിവരം. പുഷ്പ2വിന് ശേഷം അല്ലു ചെയ്യുന്ന ചിത്രം ഇതായിരിക്കും എന്നാണ് വന്ന വാര്‍ത്ത.

എന്നാല്‍ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം അല്ലു ചിത്രത്തില്‍ നിന്നും പിന്‍മാറി എന്നാണ് പുതിയ വിവരം. ഈ പ്രൊജക്ട് ഇപ്പോൾ നിന്നുപോകാൻ കാരണമായത് അറ്റ്ലിയുടെ ശമ്പളം സംബന്ധിച്ച തര്‍ക്കമാണ് എന്നാണ് വിവരം. ജവാന്‍ ചിത്രത്തില്‍ അറ്റ്ലി ഒടുവില്‍ ശമ്പളമായി 80 കോടി വാങ്ങിയിരുന്നു. അല്ലു ചിത്രത്തിന് അറ്റ്ലി ചോദിച്ചത് 100 കോടിയാണ് എന്നാണ് വിവരം. ഇത്രയും തുക നല്‍കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെയാണ് പ്രൊജക്ട് പ്രതിസന്ധിയിലായത്.

അടുത്തിടെ അടുത്ത ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അറ്റ്ലി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതേ സമയം അല്ലുവും അദ്ദേഹത്തിന്‍റെ ബാനറും പിന്‍മാറിയതോടെ അറ്റ്ലി മറ്റൊരു താരത്തെ വച്ച് ചിത്രം ചെയ്യാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം.

 

Tags:    

Similar News