തന്റെ ജീവിതം തകർത്തു,അവിവാഹിതനായി തുടരുന്നതിന് കാരണം അയാൾ ; ഗുരുതര ആരോപണങ്ങളിൾക്കിടയിൽ സംവിധായകൻ രാജമൗലി
സംവിധായകൻ എസ് എസ് രാജമൗലി തൻ്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിൽ ആണ്. താൽക്കാലികമായി SSMB29 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. എന്നാൽ ഇതിനിടയിൽ സംവിധായകൻ എപ്പോൾ ഒരു ആരോപണത്തിൽ പെട്ടിരിക്കുകയാണ്. രാജമൗലിയുടെ അടുത്ത സുഹൃത്താണ് താനെന്ന് അവകാശപ്പെടുന്ന ഒരാൾ, സംവിധായകൻ തൻ്റെ ജീവിതം നശിപ്പിച്ചുവെന്നാരോപിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീനിവാസ റാവു എന്ന വ്യക്തിയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് 1990-കളിൽ ആരംഭിച്ചതാണ് താനും രാജമൗലിയും തമ്മിലുള്ള സൗഹൃദം എന്നാണ് ശ്രീനിവാസ റാവു അവകാശപ്പെടുന്നത്. രാജമൗലി തൻ്റെ ജീവിതം നശിപ്പിച്ചെന്നും ശ്രീനിവാസ റാവു പോലീസിന് അയച്ച കത്തിൽ ആരോപിക്കുന്നു.തൽഫലമായി, താൻ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണെന്ന് ശ്രീനിവാസ റാവു കൂട്ടിച്ചേർത്തു. ഒരു പ്രണയത്തിന്റയെ പേരിലാണ് ഏറു സുഹൃത്തുക്കളും തമ്മിൽ വേർപിരിഞ്ഞതെന്നാണ് ശ്രീനിവാസ റാവു പറയുന്നത്. മാത്രമല്ല,താൻ ഈ വർഷങ്ങളിലെല്ലാം അവിവാഹിതനായി തുടരുന്നതിന് കാരണം രാജമൗലിയാണെന്ന് 55 കാരൻ അവകാശപ്പെടുന്നു.ഈ ആരോപണങ്ങൾ ഉന്നയിച്ചിട്ടും, തൻ്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ തൻ്റെ പക്കൽ തെളിവില്ലെന്ന് ശ്രീനിവാസ റാവു സമ്മതിച്ചു. തൻ്റെ കഷ്ടപ്പാടുകൾ കാരണം ആത്മഹത്യ നടത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും ശ്രീനിവാസ റാവു പറഞ്ഞു.ഈ ആരോപണങ്ങൾക്കിടയിൽ എസ്എസ് രാജമൗലി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്ലോക്ക്ബസ്റ്റർ ആർആർആർ എന്ന ചിത്രത്തിന് ശേഷം, സംവിധായകൻ ഇപ്പോൾ മഹേഷ് ബാബുവിനൊപ്പം ഒരു സിനിമയുടെ പണിപ്പുരയിലാണ്.ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള ഹനുമാൻ പ്രചോദിതനായ ഒരു കഥാപാത്രത്തെ ആണ് ചിത്രത്തിൽ മഹേഷ് ബാബു അവതരിപ്പിക്കുന്നത്.പ്രിയങ്ക ചോപ്ര ജോനാസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. നിർമ്മാണം പുരോഗമിക്കുന്നതിനാൽ, ചിത്രം 2026 വരെ ഷൂട്ടിംഗ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, 2027 ലും 2029 ലും ഷെഡ്യൂൾ ചെയ്തിരിക്കുന്ന രണ്ട് ഭാഗങ്ങളായി ചിത്രം റിലീസ് ചെയ്യും.