സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുംവിധമുള്ള പരാമര്‍ശം; തെലുങ്ക് നടൻ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റിൽ

Update: 2025-02-27 12:18 GMT

സമുദായത്തിനെതിരായ നടത്തിയ അപകീര്‍ത്തി പ്രസ്താവനയെ തുടര്‍ന്ന് നടനും സംവിധായകനുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍.വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് പോസാനി കൃഷ്ണ മുരളി. ഒരു സമുദായത്തിനെതിരായ നടന്റെ അപകീര്‍ത്തി പ്രസ്താവനയെത്തുടർന്ന് വലിയ പ്രതിഷേധമുണ്ടായിരുന്നു.ഒബുലവാരിപള്ളി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്.യെല്ലാറെഡ്ഡിഗുഡയിലെ വീട്ടിൽ നിന്ന്  ഇന്നലെ രാത്രിയാണ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികില്‍സ തുടരുകയാണെന്നും പൊസാനി കൃഷ്ണ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുംവിധമുള്ള പരാമര്‍ശം നടത്തിയെന്നതുമായി ബന്ധപ്പെട്ട ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് കൃഷ്ണ മുരളിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തെലുഗ് സിനിമയില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് പൊസാനി കൃഷ്ണ മുരളി. സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാണ് പൊസാനി കൃഷ്ണ. നേരത്തെയും രാഷ്ട്രീയപരമായ വിഷയങ്ങളില്‍ ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു.നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നിരവധി വിവാദ പരാമർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. ഇത് കൂടാതെ നിരവധി കേസുകൾ ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    

Similar News