നിഖിൽ റാം വംശി കൃഷ്ണ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് ആരംഭിക്കും

By :  Aiswarya S
Update: 2024-07-02 05:04 GMT

നിഖിൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യ ഹൗസിൻ്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. തെലുങ്കിലെ ഗ്ലോബൽ സ്റ്റാർ റാം ചരൺ, വിക്രം റെഡ്‌ഡി എന്നിവരുടെ വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്സ് എന്നീ വമ്പൻ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് റാം വംശി കൃഷ്ണയാണ്. കഴിഞ്ഞ ദിവസം ‍‌ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ ഹംപിയിൽ വെച്ച് നടന്നിരുന്നു.

വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്റെ വിക്രം റെഡ്‌ഡി എന്നിവർ ഒരുമിച്ചു ചേർന്നാരംഭിച്ച നിർമ്മാണ കമ്പനിയാണ് വി മെഗാ പിക്ചേഴ്സ്. അവർക്കൊപ്പം ഈ പ്രോജെക്ടിൽ സഹകരിക്കുന്ന അഭിഷേക് അഗർവാൾ ആർട്സ്, നേരത്തെ കാശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ചവരുമാണ്. സംവിധായകൻ റാം വംശി കൃഷ്ണ തന്നെ രചിച്ച ഇന്ത്യ ഹൗസിലെ നായികയായി എത്തുന്നത് സായീ മഞ്ജരേക്കർ ആണ്. പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറും ഈ ചിത്രത്തിൽ അതിനിർണായകമായ ഒരു കഥാപാത്രത്തിന് ജീവൻ പകരുന്നുണ്ട്.

1905 കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ പ്രണയം, വിപ്ലവം എന്നിവക്കൊക്കെ പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ഹംപിയിലെ പ്രശസ്തമായ വിരൂപാക്ഷ കേഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പൂജ ചടങ്ങുകൾ നടത്തിയ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് കാമറൂൺ ബ്രൈസൺ, പ്രൊഡക്ഷൻ ഡിസൈനർ വിശാൽ അബാനി, സഹനിർമ്മാണം മായങ്ക് സിംഹാനിയ, വസ്ത്രാലങ്കാരം രജനി എന്നിവരാണ്. പിആർഒ ശബരി.

Tags:    

Similar News