18 വർഷങ്ങൾക്കു ശേഷം തെലുങ്കിലേക്ക് ശോഭന;‘കൽക്കി’യിലെ മറിയം
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 എഡി’ തെലുങ്ക് കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
പതിനെട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ മറിയം എന്ന കഥാപാത്രമായാണ് ശോഭന പ്രത്യക്ഷപ്പെടുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 എഡി’ തെലുങ്ക് കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കിയുടെ പ്രമേയം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമൽഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്.