വരുൺ തേജ്- കരുണ കുമാർ പാൻ ഇന്ത്യൻ ചിത്രം മട്ക സെക്കൻ്റ് ലുക്ക് പുറത്ത്; നവംബർ 14 റിലീസ്

By :  Aiswarya S
Update: 2024-10-01 08:29 GMT

തെലുങ്ക് താരം വരുൺ തേജ് നായകനായ ഏറ്റവും ചിലവേറിയ ചിത്രമായ മട്കയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. വൈറ എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും എസ്ആർടി എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ഡോ വിജേന്ദർ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. കരുണ കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബർ 14 നാണ് ചിത്രത്തിൻറെ റിലീസ്.

റെട്രോ ലുക്കിൽ സ്യൂട്ട് ധരിച്ച്, ചുണ്ടിൽ സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ് വരുൺ തേജിനെ സെക്കൻ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നാല് ഗെറ്റപ്പിൽ വരുൺ തേജ് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ നായകന്റെ 24 വർഷത്തെ യാത്രയാണ് അവതരിപ്പിക്കാൻ പോകുന്നത്. മീനാക്ഷി ചൗധരിയും നോറ ഫത്തേഹിയുമാണ് ചിത്രത്തിലെ നായികമാർ. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

നവീൻ ചന്ദ്ര, സലോനി, അജയ് ഘോഷ്, കന്നഡ കിഷോർ, രവീന്ദ്ര വിജയ്, പി രവിശങ്കർ എന്നിവരും വേഷമിടുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജിവി പ്രകാശ് കുമാർ, ഛായാഗ്രഹണം- എ കിഷോർ കുമാർ, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ- കിരൺ കുമാർ മാനെ, സിഇഒ- ഇവിവി സതീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആർകെ ജാന, പ്രശാന്ത് മാണ്ഡവ, സാഗർ, വസ്ത്രാലങ്കാരം- കിലാരി ലക്ഷ്മി, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ. പിആർഒ- ശബരി.

Tags:    

Similar News