ഉപേന്ദ്രയുടെ യൂ ഐ ചിത്രത്തിന്റെ വ്യജപതിപ്പ് പുറത്തിറങ്ങി ; നിങ്ങൾ വിഡ്ഢി ആണെങ്കിൽ സിനിമ മുഴുവൻ കാണുക

Update: 2024-12-21 09:51 GMT

ഉപേന്ദ്ര റാവുവിന്റെ കന്നഡ ചിത്രമായ യൂ ഐയുടെ വ്യാജ പതിപ്പുകൾ പുറത്തിറങ്ങി. ഡിസംബർ 20 ന് ഇറങ്ങിയ ചിത്രത്തിന്റെ വ്യാജ പതിപ്പാണ് എപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. മൂവി റൂൾസ്, തമിഴ് റോക്കേഴ്സ്, ഫിൽമിസില്ല എന്നിവ ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകളിലും ചില ടെലിഗ്രാം ചാനലുകളിലും സിനിമയുടെ വ്യജ പതിപ്പ് എത്തിയിരിക്കുകയാണ്.

വ്യാജ പതിപ്പ് എത്തിയതോടെ സിനിമയുടെ ബിസിനസിനെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തിയേറ്ററിൽ റിലീസായ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ഇതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ഇൻട്രോ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ''ബുദ്ധി ഉള്ളവരാണെങ്കിൽ എപ്പോൾ തന്നെ തിയേറ്ററിൽ നിന്നും ഇറങ്ങി പോകുക. നിങ്ങൾ വിഡ്ഢി ആണെങ്കിൽ സിനിമ മുഴുവൻ കാണുക '' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ഇൻട്രോയിൽ നൽകിയിരിക്കുന്നത്.

ഉപേന്ദ്ര പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ റീഷ്മ നാനയ്യാ , മുരളി ശർമ്മ, സണ്ണി ലിയോൺ, വിനായക് ത്രിവേദി, നിധി സുബ്ബയ്യ, സാധു കോകില, മുരളി കൃഷ്ണ, ഇന്ദ്രജിത് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉപേന്ദ്ര തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലഹരി ഫിലിംസും വീനസ് എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Tags:    

Similar News