സിംഹക്കുട്ടിയെ കിട്ടിയില്ലെങ്കിൽ എന്താ പകരം പൂച്ചക്കുട്ടിയെ ഇറക്കി മഹേഷ് ബാബു ആരാധകർ ...

Update: 2024-12-21 07:35 GMT

ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രമായ മുഫാസ : ദി ലയൺ കിംഗിന്റെ തെലുങ്ക് പതിപ്പിൽ മുഫാസയ്‌ക്കായി ഡബ് ചെയ്തത് മഹേഷ് ബാബു ആയിരുന്നു. രാജമൗലി -മഹേഷ് ബാബു ചിത്രത്തിനായി കാത്തിരിക്കുന്ന താരത്തിന്റെ ആരാധകർക്ക് ഏറെ ആശ്വാസം പകർന്ന ഈ സംഭവം അവർ ശെരിക്കും ആഘോഷമാക്കിയിരിക്കുകയാണ്. ചിത്രം തെറ്ററിൽ റിലീസായ ദിവസം വലിയ ആഘോഷപരിപാടികൾ ആയിരുന്നു ആരാധകർ ഒരുക്കിയത്. മഹേഷ് ബാബുവിന്റെ വലിയ കട്ട് ഔട്ടുകൾ വരെ തിയേറ്ററിൽ ഉണ്ടായിരുന്നു. മുഫസ്സയുടെ സബ്‍ദം തിയേറ്ററിൽ കേൾക്കുമ്പോഴെല്ലാം ആഘോഷമാക്കുന്ന ആരാധകരുടെ വീഡിയോ എക്‌സിൽ ട്രെൻഡിങ് ആണ്. ഇതിനിടയിൽ ഒരു ആരാധകർ പൂച്ചയെ കൊണ്ടുവന്നതാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ശ്രെദ്ധ നേടുന്നത്. വിജയവാഡയിൽ തിയേറ്ററിൽ ആയിരുന്നു സിംഹത്തിന് പകരമായി പേർഷ്യൻ പൂച്ചയെ സിമ്പയെ പോലെ ഉയർത്തി പിടിച്ചത്. 'സിംഹത്തിനെ കിട്ടാത്തതുകൊണ്ടാണ് ക്ഷമിക്കണം ' എന്നാണ് വൈറലായ വിഡിയോയ്ക്ക് ലഭിക്കുന്ന ട്രോളുകൾ.

ശബ്ദത്തിലൂടെ മാത്രം ശക്തിയും കൃപയും അറിയിക്കാനുള്ള മഹേഷ് ബാബുവിന്റെ കഴിവിനെ വലിയ രീതിയിൽ ആണ് വരവേറ്റത് . "യഥാർത്ഥ സിംഹ രാജാവ്" ആരാധകർ ചിത്രത്തിന് ശേഷം നൽകിയ പ്രശംസ.

മുഫാസ: ദ ലയൺ കിംഗിൻ്റെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പിന് ആരോൺ പിയറി ഡബ്ബ് ചെയ്തപ്പോൾ, തെലുങ്ക് പതിപ്പിന് മഹേഷ് ഡബ്ബ് ചെയ്തു. ഹിന്ദി പതിപ്പിന് ഷാരൂഖ് ഖാനും തമിഴ് പതിപ്പിന് അർജുൻ ദാസുമാണ് ഡബ്ബ് ചെയ്തത്. 

Tags:    

Similar News