സൂര്യ 45 ഒരുങ്ങുന്നു; സംവിധാനം ആർ ജെ ബാലാജി ?

By :  Aiswarya S
Update: 2024-09-25 11:16 GMT

നവംബറിൽ സൂര്യ- ബാല പടമായ കങ്കുവയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് പുതിയ റിപ്പോർട്ടുകൾ. ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സിനിമ നടനും സംവിധായകനുമായ ആർജെ ബാലാജി സൂര്യയുമായി സൂര്യ 45-ന് വേണ്ടി കൈകോർക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന. ഇതിനെപറ്റി ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

തൻ്റെ അടുത്ത ചിത്രമായ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയുന്ന സൂര്യ 44-ന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന വേളയിൽ സൂര്യ 44-ന്റെ തിരക്കുകൾക്കു ശേഷം വെട്രിമാരന്റെ ഒപ്പമുള്ള വടിവാസലിന്റെ തിരക്കുകളായിരിക്കും സൂര്യ എന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് സൂര്യ 45-ന്റെ വാർത്തകൾ വരുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് പ്രൊഡക്ഷൻ ബാനറിൽ ആർജെ ബാലാജി ആദ്യമായി സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ആർജെ ബാലാജി നർമ്മത്തിന്റെ ഒരു പ്രേത്യേക ബ്രാൻഡ് എന്ന് പേരുകേട്ടതിനാൽ, പ്രോജക്റ്റ് എങ്ങനെ രൂപപ്പെടുമെന്ന് കാണുന്നത് ആരാധകർക്ക് തീർച്ചയായും രസകരമായിരിക്കും.

Tags:    

Similar News