ആർ ജെ ബാലാജിയുടെ സ്വർഗ്ഗവാസൽ ഒ ടി ടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു....
നവാഗതനായ സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്ത ആർ ജെ ബാലാജി പ്രധാനവേഷത്തിൽ എത്തിയ ചിത്രമാണ് സ്വർഗ്ഗവാസൽ. സ്വയ്പ്പ് റൈറ്റ് സ്റ്റുഡിയോസ് , തിങ്ക് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഒരു പ്രിസൺ ഡ്രാമയാണ്. നവംബര്‍ 29 തിയറ്ററുകളില്‍ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് ഒ ടി ടി യിലൂടെ സ്ട്രീമിങ്ങിന് എത്തുകയാണ്.ഡിസംബര്‍ 27 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തിയറ്റര്‍ റിലീസിന്‍റെ 29-ാം ദിവസമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.
1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയില്‍പുള്ളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. മദ്രാസിലെ ഒരു ജയിലിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ആര്‍ ജെ ബാലാജിയുടെ ഒപ്പം സംവിധായകൻ സെല്‍വരാഘവനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മലയാളത്തിലെ അഭിനേതാക്കളും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.പൊലീസ് വേഷത്തില്‍ ഷറഫുദ്ദീന്‍, ഒരു തടവുപുള്ളിയുടെ റോളില്‍ ഹക്കിം ഷായും എത്തുമ്പോൾ നായികയായി സാനിയ ഇയ്യപ്പനും ചിത്രത്തിൽ അഭിനയിക്കുന്നു. അതോടൊപ്പം തന്നെ മലയാളത്തിൽ ഇപ്പോൾ ബ്രഹ്മയുഗം, ടർബോ ,സൂക്ഷ്മദർശിനി എന്നീ ചിത്രങ്ങളിലൂടെ തരംഗമായ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ ആണ് സ്വർഗ്ഗവാസലിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. തമിഴ് പ്രഭ, അശ്വിന്‍ രവിചന്ദ്രന്‍, സിദ്ധാര്‍ഥ് വിശ്വനാഥ് എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.സംവിധായകൻ എ രഞ്ജിത്തിന്റെ അസ്സിസ്റ്റന്റായിരുന്നു സിദ്ധാർഥ് വിശ്വനാഥ്.