ലക്കി ഭാസ്കറിന്റെ സംവിധായകനൊപ്പം സൂര്യയുടെ അടുത്ത ചിത്രം ?

Update: 2024-12-16 10:26 GMT

 ലക്കി ഭാസ്‌ക്കർ എന്ന ചിത്രം അടുത്തിടെ തിയേറ്ററുകളിൽ എത്തിയതു മുതൽ സംവിധായകൻ വെങ്കി അറ്റ്‌ലൂരി തരംഗമായിരുന്നു. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമയിൽ , തൻ്റെ സാധാരണ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഒരു ബാങ്ക് കാഷ്യറായി ആണ് ദുൽഖർ സൽമാൻ എത്തിയത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റി, തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ദുൽഖറിന്റെ ആദ്യ 100 കോടി നേടുന്ന ചിത്രവും ലക്കി ഭാസ്‌ക്കർ ആണ്. ഇപ്പോൾ വെങ്കി അറ്റലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൂര്യ നായകനായി എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പിനി ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് വരുന്ന റിപ്പോർട്ടുകൾ.എന്നാൽ ചിത്രത്തിനെ പറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും തന്ന് ലഭ്യമല്ല.

ശിവ സംവിധാനം ചെയ്ത കങ്കുവയിലാണ് സൂര്യ അവസാനമായി അഭിനയിച്ചത്. ചിത്രം നേരിട്ട കടുത്ത പരാജയത്തിന് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 , ആർ ജെ ബാലാജിയുടെ സൂര്യ 45 എന്നിവയാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ. സൂര്യ 44ൽ പൂജ ഹെഗ്‌ഡെ പ്രധാന വേഷത്തിൽ എത്തുന്ന ഒരു ആക്ഷൻ-റൊമാൻസ് ചിത്രമാണെന്നും സൂര്യ റെട്രോ ലുക്കിൽ പ്രത്യക്ഷപ്പെടുമെന്നും പറയപ്പെടുന്നു. കൂടാതെ, സംവിധായകൻ ആർജെ ബാലാജിക്കൊപ്പം തൻ്റെ അടുത്ത പ്രൊജക്റ്റ് ചിത്രീകരിക്കുകയാണ് സൂര്യ ഇപ്പോൾ. ചിത്രത്തിൽ തൃഷ കൃഷ്ണൻ ആണ് നായികയായി എത്തുന്നത്.

Tags:    

Similar News