തുടരും സിനിമയുടെ റിലീസ് തിയ്യതി പുറത്ത്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍- ശോഭന ചിത്രം തുടരും തിയ്യറ്ററുകളിലേക്ക്.ഏപ്രില്‍ 25നാണ് 'തുടരും' തിയേറ്ററിലെത്തുന്നത്;

By :  Biju K S
Update: 2025-04-07 11:14 GMT


കൊച്ചി: പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ശോഭന ചിത്രം തുടരും റിലീസിനെത്തുന്നു.സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു.കെഎല്‍ 03 എല്‍ 4455 നമ്പറിലുള്ള കറുപ്പ് അംബാസഡര്‍ കാറില്‍ ചാരി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് റിലീസ് പ്രഖ്യാപന പോസ്റ്ററിലുള്ളത്.



മോഹന്‍ലാലിന്റെ കരിയറിലെ 360ാമത്തെ ഈ ചിത്രത്തില്‍ ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തേയാണ് അവതരിപ്പിക്കുന്നത്. കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്.





Similar News