പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച ആ രഹസ്യ കഥാപാത്രത്തിന് പിന്നിൽ ഈ താരമോ?

ഡ്രാഗൺ പിന്നിൽ ആരാണെന്നുള്ളതാണ് ഇപ്പോഴും അവശേഷിക്കുന്ന ചോദ്യം?;

Update: 2025-02-27 05:43 GMT

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ലൂസിഫറിന്റെ തുടര്‍ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത് . ചിത്രത്തിന്റെ അപ്‌ഡേറ്റുകളോരൊന്നും സോഷ്യല്‍ മീഡിയ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അങ്ങനെ ഇപ്പോൾ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് പുതുമ നൽകിയ എമ്പുരാനിലെ 36 ക്യാരക്ടർ അപ്ഡേഷനുകളും വന്നു കഴിഞ്ഞു. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നത് ആയിരുന്നു ക്യാമ്പയിൻ. അപ്പോഴും പ്രേക്ഷകർ ഏറെ തിടുക്കപ്പെട്ടത് ഖുറേഷി എബ്രഹാമായി എത്തുന്ന മോഹൻലാലിന്റെയും പൃഥ്വിരാജ് സുകുമാരന്റെ സെയ്ത് മസൂദിന്റെയും ക്യാരക്ടർ അപ്ഡേഷനുകൾ കാണാനായിരുന്നു. കൂടാതെ, ക്യാരക്ടർ നമ്പർ ത്രീ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയും പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. അങ്ങനെ ക്യാരക്ടർ പോസ്റ്റർ ക്യാമ്പയിനിലുള്ള പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് പൂർണ്ണവിരാമം ഇട്ടുകൊണ്ട് ആ മൂന്ന് കഥാപാത്രങ്ങളും അവസാനം രംഗത്ത് വന്നു കഴിഞ്ഞു. മോഹൻലാലിന്റെ എബ്രഹാംഖുറേഷി, പൃഥ്വിരാജ് സുകുമാരന്റെ സൈദ് മസൂദ് പിന്നെ മൂന്നാമതായി അഭിമന്യു സിംഗ് അവതരിപ്പിക്കുന്ന കാരക്റ്റർ 3 ആയി എത്തിയ ബൽരാജ്.

കാരക്ടർ അപ്ഡേഷന് ഒപ്പം തന്നെ എമ്പുരാനിലെ തങ്ങളുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പൃഥ്വിരാജ് സുകുമാരന്റെയും മോഹൻലാലിന്റെ വീഡിയോയും പുറത്തുവന്നു. ലോകത്തിലെ ഗോൾഡ് ആൻഡ് ട്രേഡ് കൺട്രോൾ ചെയ്യുന്ന ഒരു ഇൻ ഫേമസ് നെക്സിസ്റ്റ് ആയ ഖുറേഷി എബ്രഹാമിന്റെ ഹിറ്റ് ഗ്രൂപ്പ് അഥവാ ഹിറ്റ് ഫോഴ്സ് ലീഡ് ചെയ്യുന്ന ഒരു കമാൻഡോ ആയിട്ടാണ് ലൂസിഫറിൽ സെയ്ത് മസൂദിനെ കാണികൾക്ക് മുന്നിൽ എത്തിച്ചത്. എന്നാൽ എമ്പുരാനിൽ സൈദിനും കഥ എന്താണെന്നും ആ ലോകം എന്തായിരുന്നുവെന്നും അവിടേയ്ക്ക് എങ്ങനെയാണ് ഖുറേഷി അബ്രഹാം കടന്നുവന്നതെന്നും മനസ്സിലാക്കാൻ കഴിയും എന്നാണ് താൻ അവതരിപ്പിക്കുന്ന സെയിദ് മസൂദിനെ കുറിച്ച് പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ലൂസിഫറിൽ നിന്ന് എമ്പുരാനിലേക്ക് വരുമ്പോൾ കഥാപാത്രങ്ങളുടെ എണ്ണവും കഥയുടെ കോംപ്ലക്സിന്റെയും കൂടുതൽ വളരുന്നുണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ പറയുന്നു.

ലൂസിഫർ അവസാനിക്കുമ്പോൾ സ്റ്റീഫൻ നെടുമ്പിള്ളി എന്ന മോഹൻലാലിന്റെ കഥാപാത്രം അയാൾക്ക് മറ്റൊരു പേരുണ്ടെന്നും അബ്രഹാം ഖുറേഷി എന്ന ആ പേരിൽ അറിയപ്പെടുന്ന അയാൾ ഭരിക്കുന്ന മറ്റൊരു ലോകം ഉണ്ടെന്നും അറിയിച്ചിരുന്നു. അബ്രാം ഖുറേഷിയുടെ ആ ലോകത്തെയാണ് പ്രേക്ഷകർ എമ്പുരാനിൽ പരിചയപ്പെടാൻ പോകുന്നത്. എങ്ങനെ ഖുറേഷ്യ എബ്രഹാം ആ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന നിലവിലെ പ്രശ്നങ്ങളും പരിഹരിക്കുന്നു എന്നതാണ് എമ്പുരാൻ പറയുന്നത്. അതോടൊപ്പം തന്നെ ഖുറേഷി എബ്രഹാമിന്റെ മുഴുവൻ കഥ അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗവും കാണേണ്ടതുണ്ടെന്ന് മോഹൻലാൽ പറയുന്നുണ്ട്. രണ്ടാം ഭാഗത്തിൽ അതിലേക്കുള്ള ലീഡ് അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് മോഹൻലാൽ വ്യക്തമാക്കുന്നത്.

ലൂസിഫറിലെ ചില കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. ക്യാരക്ടർ പോസ്റ്റർ ക്യാമ്പയിനിൽ ക്യാരക്ടർ നമ്പർ മൂന്നാണ് ബൽരാജ്. നിരവധി തമിഴ് ഹിന്ദി ചിത്രങ്ങളിൽ വില്ലനായി എത്തിയിട്ടുള്ള അഭിമന്യു സിംഗ് ആണ് ബലരാജ് എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. തമിഴിൽ കാർത്തിയുടെ തീരാൻ അധികരം ഒൻഡ്രു, തലൈവ, വേലായുധം എന്നി ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. എമ്പുരാനിലും വില്ലനായി തന്നെ ആകമോ താരം എത്തുന്നത് എന്ന കാര്യം വ്യക്തമല്ല.

പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില ആര്‍ട്ടിസ്റ്റുകളും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. വിദേശ അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്ന എന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഗെയിം ഓഫ് ത്രോണ്‍സ് എന്ന സീരീസിലൂടെ പരിചിതനായ ജെറോം ഫ്‌ളിന്‍ ആണ് ഇതില്‍ പ്രധാനി. ബ്രയാൻ ഡി പാൽമയുടെ ഫെമ്മെ ഫാറ്റലെ, ട്രാൻസ്‌പോർട്ടർ 3 എന്നിവയിൽ അഭിനയിച്ച എറിഖ് എമ്പുരാനിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. കബുഗ എന്ന നെഗറ്റീവ് കഥാപാത്രമായി ആണ് ചിത്രത്തിൽ ഫ്രഞ്ച് നടൻ എറിക് എബൗനി എത്തുന്നത്. ദി വോക്കിംഗ് ഡെഡ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സ്പിൻ-ഓഫ് സീരീസായ ദ വോക്കിംഗ് ഡെഡ്: ഡാരിൽ ഡിക്‌സൺ എന്ന പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് ഹൊറർ നാടക പരമ്പരയിലെ സ്ഥിരം ആളാണ് എറിക്ക് . ഇവരെ കൂടാതെ ഓസിൽ ജവാനി, അലക്സ് ഓ നെൽ, മൈക്ക് നോവിക്കോവ്, ബെഹ്‌സാദ് ഖാൻ, തുടങ്ങിയ നിരവധി വിദേശ അഭിനേതാക്കൾ ചിത്രത്തിൽ ഉണ്ട്. എന്നാല്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച ചിത്രത്തിലെ ആ രഹസ്യ കഥാപാത്രം ആരാകുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് പല സിനിമാഗ്രൂപ്പുകളും. ചിത്രത്തിലെ 36 കഥാപാത്രങ്ങളെയും വ്യക്തമാക്കി കഴിയുമ്പോൾ പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച ആ അഥിതി വേഷത്തിൽ ആരാണെന്നുള്ളതാണ് ഇപ്പോഴും അവശേഷിക്കുന്ന ചോദ്യം? ടീസർ ലോഞ്ചിൽ മമ്മൂട്ടി എത്തിയതിനെ തുടർന്ന് മമ്മൂട്ടി ആയിരിക്കുമോ ആ ഡ്രാഗൺ സിംബലിന് പിന്നിൽ എന്ന ചർച്ചകൾ ഉയർന്നിരുന്നു. മറ്റു ചില ബേസിൽ ജോസഫ് ആ കഥാപാത്രമായി എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടാക്കിയിരുന്നു എന്നാൽ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾക്ക് പിന്നാലെ, ഇത് എവിടെയെങ്ങും നിൽക്കുന്നതല്ല എന്ന അഭിപ്രായമാണ് ഉയരുന്നത്. പൃഥ്വിരാജ് എത്രയും ചെറിയ പടം എടുക്കുമെന്ന് തീരെ കരുതിയില്ല എന്ന കമെന്റുകൾ ആണ് കഥാപാത്രങ്ങളുടെ ഓരോ അപ്ഡേറ്റുകളിലും ലഭിക്കുന്നത്. ഇനി ഇത് ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് ആയിരിക്കുമോ എന്ന സാമഹ്യവും ഉയരുന്നുണ്ട്. എന്തുതന്നെ ആണെങ്കിലും മാർച്ച് 27-ന് റിലീസ് ചെയ്യാനിരിക്കുന്ന ആക്ഷൻ ത്രില്ലറിനെ ചുറ്റിപ്പറ്റിയുള്ള വർദ്ധിച്ചുവരുന്ന വാർത്തകൾ ചിത്രത്തിന്റെ ഹൈപ്പ് ഉയർത്തുകയാണ്.

Tags:    

Similar News