നടന്‍ രവികുമാര്‍ വിടപറയുമ്പോള്‍

1970 കളിലും 80 കളിലും നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976-ല്‍ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്.;

By :  Biju K S
Update: 2025-04-04 12:40 GMT


നടന്‍ രവികുമാറിന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടമായിരിക്കുന്നത് ഒരു കാലഘട്ടത്തിന്റെ പ്രണയമുഖം കൂടിയാണ്. 1975 ല്‍ ഉല്ലാസ യാത്ര എന്ന ചിത്രത്തിലൂടെയാണ് രവികുമാര്‍ മേനോന്‍ എന്ന രവികുമാര്‍ അഭിനയരംഗത്തെത്തിയത്. എ.ബി. രാജ് സംവിധാനം ചെയ്ത ആ സിനിമയില്‍ നായകവേഷത്തിലെത്തിയ അദ്ദേഹം പിന്നീട് നിരവധി സിനിമകളില്‍ പ്രണയനായകനായെത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. രവികുമാര്‍ അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നത് രവികുമാറിന്റെ സാന്നിധ്യത്തോടെയാണ്. എംടിയുടെ നീലത്താമരയിലെ എംഎക്കാരനെ പ്രണയിക്കാത്ത മലയാളി പെണ്‍കുട്ടികള്‍ ഉണ്ടായിരിക്കില്ല അക്കാലത്ത്.



നായകനായും വില്ലനായും സഹനടനായുമെല്ലാം നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാര്‍.


1970 കളിലും 80 കളിലും നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976-ല്‍ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്.

ജയനുമായി ഏറ്റവും അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു നടനാണ് അന്തരിച്ച നടന്‍ രവികുമാര്‍. ഐ വി ശശിയുടെ പ്രണയനായകനായിട്ടായിരുന്നു അദ്ദേഹം മലയാളികള്‍ക്ക് കുടൂതല്‍ സുപരിചിതനായിരുന്നത്. എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയില്‍ തിളങ്ങി നിന്ന നടനാണ് രവികുമാര്‍. ഏറ്റവുമൊടുവിലായി സിബിഐ 5 ലും അദ്ദേഹം വേഷമിട്ടിരുന്നു. എന്നും മലയാളി മനസുകളില്‍ ഓര്‍ത്തു നില്‍ക്കുന്ന കഥാപത്രങ്ങളാണ് രവികുമാര്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നത്. നായകനായും വില്ലനായുമെല്ലാം അദ്ദേഹം തിളങ്ങി. മലയാളം വ്യക്തമായി പറയാന്‍ അറിയില്ലായിരുന്നുവെങ്കിലും അഭിനയിച്ച് കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി.



1980-ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അങ്ങാടിയില്‍ അക്കാലത്തെ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയ 'വാട്ട് ഡിഡ് യു സേ? ബെഗ്ഗേഴ്‌സ്? മേ ബീ വീ ആര്‍ പുവര്‍... കൂലീസ്... ട്രോളി പുള്ളേഴ്‌സ്... ബട്ട് വി ആര്‍ നോട്ട് ബെഗ്ഗേഴ്‌സ്! യു എന്‍ജോയ് ദിസ് സ്റ്റാറ്റസ് ഇന്‍ ലൈഫ് ബിക്കോസ് ഓഫ് അവര്‍ സ്വെറ്റ് ആന്‍ഡ് ബ്ലഡ്! ലെറ്റ് ഇറ്റ് ബി ദ് ലാസ്റ്റ് ടൈം... ഇഫ് യു ഡെയര്‍ ടു സേ ദാറ്റ് വേഡ് വണ്‍സ്‌മോര്‍, ഐ വില്‍ പുള്‍ ഔട്ട് യുവര്‍ ബ്ലഡി ടങ്'. എന്ന് കടുകട്ടി ഇംഗ്ലീഷ് ഡയലോ ഗ് ജയന്‍ പറഞ്ഞത് രവികുമാറിന്റെ കഥാപാത്രത്തോടെയായിരുന്നു.


താനൊരു ജയന്‍ ആരാധകനായിരുന്നുവെന്ന് രവികുമാര്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അ ദ്ദേഹത്തിന്റെ മരണവും രവികുമാറിനെ വേദനിപ്പിച്ചിരുന്നു. അടുത്തിടെ ജയന്റെ 44-ാം ചരമ വാര്‍ഷികത്തില്‍ ജയന്‍ മരിക്കുന്നതിന് മുന്‍പ് തങ്ങള്‍ തമ്മില്‍ കാണണമെന്ന് പറഞ്ഞതിനെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.


'ബേബിച്ചായാ' എന്നാണ് ഞാന്‍ ജയനെ വിളിക്കാറുള്ളത്. നമുക്ക് വൈകുന്നേരം മീറ്റ് ചെയ്യണം കെട്ടോ. ഞാന്‍ പറഞ്ഞു എന്താ കാര്യം. ഷൂട്ടിങ്ങിന് പോയിട്ട് വന്ന് മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. ഏത് ഷൂട്ടിങ്ങിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ കോളിളക്കം എന്നുപറഞ്ഞു. ഒരു സ്റ്റണ്ട് സീനാണ്.


ഹെലിക്കോപ്ടറില്‍ ഒരു ചേസ് സീന്‍. ചെന്നൈ വിട്ട് പത്തുപതിനഞ്ചുകിലോമീറ്റര്‍ അപ്പുറത്താണ്. ഞാന്‍ പറഞ്ഞു ബേബിച്ചായാ സൂക്ഷിച്ചെന്ന് അതിന് ശേഷം കേട്ടത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


തൃശൂര്‍ സ്വദേശികളായ കെ എം കെ മേനോന്റെയും ആര്‍ ഭാരതിയുടെയും മകനായ രവികുമാര്‍ ചെന്നൈയിലാണ് ജനിച്ചത്. നിര്‍മ്മാതാവായ അച്ഛന്റെ നിര്‍മ്മാണത്തില്‍ 1975 ല്‍ പുറത്തിറങ്ങിയ ഉല്ലാസയാത്രയിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്.


എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976 ല്‍ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്.


ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു.

Similar News