വരുൺ പ്രഭാകറിന് നീതി വാങ്ങിക്കൊടുക്കാൻ ഇനി സി ബി ഐ എത്തുമോ ?

Update: 2025-02-22 06:54 GMT

മോഹൻലാലിന്റെ കുടുംബ ചിത്രങ്ങളും എക്കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് , വെള്ളാനകളുടെ നാട്, മിഥുനം, വരവേൽപ്പ്, ടി പി ബാലഗോപാലൻ എം എ , സന്മനസ്സുള്ളവർക്ക് സമാധാനം, പവിത്രം, ഇന്നത്തെ ചിന്താവിഷയം, രസതന്ദ്രം, സ്വപ്നവീട്, ഇവിടം സ്വർഗമാണ് അങ്ങനെ ഇത്രയേറെ മികച്ച കുടുംബചിത്രങ്ങൾ ആണ് ലാലേട്ടന്റേതായി നമുക്കുള്ളത്. 2013ൽ ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ' ദൃശ്യം' എന്നൊരു ചിത്രം എത്തുന്നു എന്ന് കേട്ട പ്രേക്ഷകരും ഇത്തരത്തിൽ ഒരു കുടുംബ ചിത്രമാണ് പ്രതീക്ഷിച്ചത്. മോഹൻലാലിൻറെ ഭാര്യയായി നടി മീന ഒപ്പം 2 പെൺമക്കളായി അൻസിബ ഹാസനും എസ്തേർ അനിലും. ഒരു ഫീൽ ഗുഡ് കുടുംബചിത്രം. വേണമെങ്കിൽ സമൂഹത്തിന് ഒരു നല്ല മെസ്സേജും ചിത്രം നൽകും. അങ്ങനെ തന്നെ ആയിരുന്നു ചിത്രത്തിന്റെ പ്രൊമോഷനും. എന്നാൽ ഇതെല്ലാം പ്രതീക്ഷിച്ചു തിയേറ്ററിൽ എത്തിയ മലയാളികൾ ഞെട്ടി....അല്ല ഞെട്ടിച്ചു.

ഫാമിലി ഫീൽ ഗുഡ് എന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിനെ പെട്ടന്നാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ ത്രില്ലെർ മോഡിലേക്ക് മാറ്റുന്നത്. ചിത്രത്തിലെ ഐ ജി ഗീത പ്രഭാകർ ആയി ആശ ശരത്തിന്റെ ഗംഭീര പ്രകടനവും കോൺസ്റ്റബിൾ സഹദേവൻ ആയി ഷാജോണിന്റെ പ്രകടനവും ഒട്ടനവധി നിരൂപക പ്രശംസ നേടിയിരുന്നു. കോംടെ റോളുകൾ ചെയ്തിരുന്ന ഷാജോണിന്റെ ഒരു കട്ട വില്ലനിസം ആണ് ചിത്രത്തിൽ ഉള്ളത്. മോഹൻലാലിൻറെ നേർക്ക് നേരെയുള്ള ആശ ശരത്തിന്റെയും ഷാജോണിന്റേയും പ്രകടനം പ്രശംസനീയം തന്നയാണ്. കേരളം മാത്രമല്ല ദൃശ്യം കണ്ടു ഞെട്ടിയത്, ഇന്ത്യ ഒട്ടാകെ ചിത്രം സെൻസേഷൻ ആയി. ജോർജ്കുട്ടിയും, പാറേപ്പള്ളി ദ്യാനവും ഓഗസ്റ്റ് 3 തീയതിയും കൊച്ചു കുട്ടികൾക്ക് വരെ കാണാപ്പാഠമായി.

പാപനാശം എന്ന പേരിൽ തമിഴിലേയ്ക്ക് ചിത്രം റീമേയ്ക്ക് ചെയ്തു. കമൽ ഹാസനും ഗൗതമിയും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തമിഴ് റീമയ്ക്കിലും കന്നടയിലും ഐ ജി ഗീത പ്രഭാകർ ആയി ആശ ശരത്ത് തന്നെയാണ് എത്തിയത്. കന്നഡ, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളിലേക്ക് ദൃശ്യം എന്ന പേരിലും സിംഹള, ചൈനീസ്, ഇന്തോനേഷ്യൻ എന്നീ ഭാഷകളിലേയ്ക്കും ചിത്രം റീമേയ്ക്ക് ചെയ്തിരുന്നു. ഇതിൽ തന്നെ അജയ്‌ദേവ്ഗൺ, ശ്രെയ ശരൺ, തബു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഹിന്ദി റീമേയ്ക്ക് ബോളിവുഡിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. അനഗ്നെ മലയാള സിനിമയ്ക്ക് പാൻ ഇന്ത്യൻ റീച് ഈ ചിത്രത്തിലൂടെ ലഭിച്ചു.

ദൃശ്യത്തിന്റെ ഈ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്താൻ കാരണവും. ആദ്യ ഭാഗം അവസാനിക്കുന്നിടത്തു നിന്ന് ജീത്തു ജോസഫ് എന്ന സംവിധയകാൻ എങ്ങനെ ഒരു രണ്ടാം ഭാഗം ഒരുക്കും എന്ന സംശയം എല്ലാവരിലും ഉണ്ടായിരുന്നു. ആ ആകാംഷ നില നിർത്തികൊണ്ട്സ് തന്നെ ആയിരുന്നു ദൃശ്യം 2 എത്തിയത്. കോവിഡ്-19 പാൻഡെമിക് മൂലം ചിത്രം ആമസോൺ പ്രിമിലൂടെയാണ് സ്ട്രീം ചെയ്തത്. കേരളത്തിലെ പോലെ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയിലും വലിയ ഹിറ്റ് തന്നെ ആയിരുന്നു.

ആദ്യ ഭാഗത്തിൽ തന്റെ മകൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ഐ ജി ഗീത പ്രഭാകർ ആയി ക്ലൈമാക്സിൽ ആശ ശരത് എത്തുമെങ്കിലും, രണ്ടാം ഭാഗത്തിൽ എങ്ങനെയും ജോർജ് കുട്ടിയെയും കുടുംബത്തിന്റെയും ശിക്ഷിക്കണമെന്നും, മകന്റെ ബോഡി കണ്ടെത്തണമെന്നും വാശിയോടെ നിൽക്കുന്ന ഗീത പ്രഭാകറിനെയാണ് കാണാൻ സാധിക്കുന്നത്. ആ ശ്രെമത്തിന് ഗീതയ്ക്ക് ഒപ്പം കട്ടയ്ക്ക് നിന്നത് ഗീതയുടെ സുഹൃത്ത് ആയ ഐജി തോമസ് ബാസ്റ്റിൻ ഐപിഎസ് ആയിരുന്നു. ഈ കഥാപാത്രമായി മുരളി ഗോപിയുടെ ഗംഭീര പ്രകടനം രണ്ടാം ഭാഗത്തിൽ കാണാൻ സാധിച്ചു.

ഇനി വരവറിയിച്ചത് 3 ഭാഗം ആണ്. മോഹൻലാലും ജീത്തു ജോസഫും 'ദൃശ്യം 3' നായി ഒന്നിക്കുന്നുവെന്ന് സമീപകാല അപ്‌ഡേറ്റുകൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ തിരക്കഥ ഇതിനകം തന്നെ പൂർത്തിയായതായി ജീത്തു ജോസഫ്‌ നേരത്തെ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മൂന്നാം ഭാഗവും നിർമ്മിക്കുന്നത്. 2 ഭാഗവും വലിയ വിജയമായപ്പോഴും, 3 ഭാഗം നേരിടുന്ന വെല്ലുവിളി ആദ്യ ഭാഗങ്ങളുടെ മുകളിൽ നിൽക്കുക എന്നതാണ്. ആദ്യ ഭാഗങ്ങളിലെ മിക്ക കഥാപാത്രങ്ങളും ഈ ഭാഗത്തിൽ വീണ്ടും എത്തുമ്പോഴും മറ്റൊരു വലിയ ചോദ്യം വരും പ്രഭാകറിന് ഇത്തവണയെങ്കിലും നീതി ലഭിക്കുമോ എന്നതാണ്. രണ്ടാം ഭാഗത്തിൽ ആശ ശരത്തിനൊപ്പം മുരളി ഗോപി ആയിരുന്നു കേസ് അന്വേഷണത്തിന് എത്തിയത്. ഇത്തവണ തെളിയാത്ത ഈ കേസിനായി ഗീത പ്രഭാകർ സി ബി ഐനെ സമീപിക്കുമോ? ജോർജ് കുട്ടയും കുടുംബവും ഇനി എന്തെല്ലാം നേടിടേണ്ടി വരും എന്നെല്ലാം 3 ഭാഗത്തിന്റെ കാത്തിരിപ്പ് വർധിപ്പിക്കുന്നു.

രസകരമെന്നു പറയട്ടെ മലയാള സിനിമയിലെ കുറ്റാന്വേഷണ സിനിമകളിലെ ഐകോണിക് കഥാപാത്രങ്ങൾ വരുൺ പ്രഭാകറിന്റെ തിരോധാനം അന്വേഷിക്കാൻ എത്തുന്നതായി നേരത്തെ ട്രോളുകൾ എത്തിയിരുന്നു. അതിൽ ഏറ്റവും ഹിറ്റയത് മമ്മൂട്ടി കഥാപാത്രമായ ബുദ്ധി രാക്ഷസൻ സേതുരാമയ്യർ സി ബി ഐ വരുൺ കേസ് അനേഷിക്കാൻ എത്തുന്നതായിരുന്നു. മറ്റൊരു ട്രോളിൽ സൂഷ്മദര്ശിനി സിനിമയിൽ നസ്രിയയുടെ കഥാപാത്രം ജോർജുകുട്ടിയുടെ അയൽക്കാരിയായി എത്തിയാൽ എങ്ങനെ ഉണ്ടാകും എന്നൊക്കെ ഉള്ള ഭാവനകൾ ആണ്. ദൃശ്യം സിനിമയിൽ ഇത്തരത്തിൽ ഒരു യൂണിവേഴ്‌സ് ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

Tags:    

Similar News