ദൃശ്യം3 ഉടനില്ല; ആ വാർത്ത വ്യാജമെന്ന് ജീത്തു ജോസഫ്

By :  Aiswarya S
Update: 2024-10-07 07:57 GMT

ദൃശ്യം മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന വാർത്തയും തെറ്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘ദൃശ്യം 3’ ഒരുങ്ങുകയാണെന്ന അനൗദ്യോഗിക വാർത്ത സമൂഹമാധ്യമത്തിൽ ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ ട്രെൻഡിങ് ആയത്. ചിത്രത്തിൻറെ സ്ക്രിപ്റ്റ് തയാറായിക്കഴിഞ്ഞുവെന്നും 2025ൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമൊക്കെയായിരുന്നു റിപ്പോർട്ട്.

‘ആ ക്ലാസിക് ക്രിമിനൽ തിരിച്ചുവരുന്നു’ എന്ന ഹാഷ്ടാഗോടെ മോഹൻലാൽ ആരാധകരും ഈ വാർത്ത ഏറ്റെടുത്തു. എന്തായാലും ജീത്തു ജോസഫ് തന്നെ ഈ വാർത്ത നിഷേധിച്ചതോടെ ‘ദൃശ്യം 3’യ്ക്കു വേണ്ടി ഇനിയും കാത്തിരിക്കണമെന്നത് സാരം.

Tags:    

Similar News