വിവാദങ്ങൾക്ക് പിന്നാലെ പൃഥ്വിരാജിനെതിരെ ആദായ നികുതി വകുപ്പും രംഗത്ത്
നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞമാസമാണ് പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. അതുകൊണ്ടുതന്നെ ഇത് തമ്പുരാൻ എഫക്ട് അല്ല എന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.
2022 ഡിസംബറിൽ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ടാണ് നോട്ടിസിൽ അക്കാലത്തെ സിനിമകളുടെ പ്രതിഫലവിവരങ്ങൾ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളുടെ വിശദീകരണമാണ് തേടിയിരിക്കുന്നത്. ഈ സിനിമകളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ പാതി നിർമ്മാതാവ് എന്ന നിലയിൽ 40 കോടിയോളം രൂപ വാങ്ങിയെന്ന കണ്ടെത്തൽ സ്വാഭാവിക നടപടി മാത്രമാണ് എന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരുടെ സ്‌ഥാപനങ്ങളിലും തമ്പുരാന്റെ സഹനിർമ്മാതാക്കളായ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും ഇഡി പരിശോധനകൾ നടത്തിയിരുന്നു.
ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും അവർ വിദേശ നാണയ വിനിമയെ ചേട്ടൻ ലംഘിച്ചെന്നാണ് ഇഡി യുടെ കണ്ടെത്തൽ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ കൂടുതൽ പരിശോധിക്കും. ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈ ഓഫീസിൽ നിന്നും രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചനയുണ്ട്. അന്വേഷണത്തിന് ഭാഗമായി ഗോകുലം ഗോപാലനെ ഒരിക്കൽക്കൂടി ഇ ഡി ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എമ്പുരാൻ എഫക്ട് അല്ല എന്ന് പറയുന്നുണ്ടെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട പണമിടപാടുകളിലും അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോർട്ട്.