ആദ്യ വീഡിയോ ഗാനം പുറത്തിറക്കി ഗിന്നസ് പക്രു നായകനായ "916 കുഞ്ഞൂട്ടൻ"
ഗിന്നസ് പക്രു നായകനാകുന്ന "916 കുഞ്ഞൂട്ടൻ " എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. അജീഷ് ദാസൻ എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ നാരായണി ഗോപൻ എന്നിവർ ആലപിച്ച "കണ്ണോടു കണ്ണിൽ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിൽ ടിനി ടോം,രാകേഷ് സുബ്രമണ്യം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് '916 കുഞ്ഞൂട്ടൻ".
ഫാമിലി എന്റെർറ്റൈനറായ ഈ ചിത്രത്തിൽ ഷാജു ശ്രീധർ,നോബി മാർക്കോസ്,വിജയ് മേനോൻ,കോട്ടയം രമേഷ്,നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. ക്രിയേറ്റിവ് ഡയറക്ടർ രാജ് വിമൽ രാജൻ, ഛായാഗ്രഹണം- ശ്രീനിവാസ റെഡ്ഢി, സംഗീതം-ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് -ശക്തികാന്ത്, ,പി ആർ ഒ-എ എസ് ദിനേശ്.
https://youtu.be/FsljaP4XsI0