' ഐ ആം സോറി അയ്യപ്പ ഗാനം ': ഗായിക ഇസൈവാണിയ്ക്കും പാ രഞ്ജിത്തിനുമെതിരെ തമിഴ്നാട് ഹിന്ദു ഗ്രൂപ്പ്

അയ്യപ്പനെ അപകീർത്തിപ്പെടുത്തുന്ന ഗാനം ആലപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹിന്ദു വലതുപക്ഷ ഗ്രൂപ്പ് പരാതി നൽകിയത്.

Update: 2024-11-26 06:45 GMT

പ്രശസ്ത ജാതി വിരുദ്ധ ഗായികയും മുൻ തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയുമായ ഇസൈവാണിയ്ക്കും സംവിധായകൻ പാ രഞ്ജിത്തിനുമെതിരെ പരാതി നൽകി തമിഴ് നാട് ഹിന്ദു വലതുപക്ഷ ഗ്രൂപ്പ്. പാ രഞ്ജിത്ത് സംഘടിപ്പിച്ച ദി കാസ്റ്റ്ലെസ്സ് കളേക്റ്റിവ് എന്ന പരുപാടിയിൽ ഹിന്ദു ദൈവമായ അയ്യപ്പനെ അപകീർത്തിപ്പെടുത്തുന്ന ' ഐ ആം സോറി അയ്യപ്പ ' എന്ന ഗാനം ആലപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹിന്ദു വലതുപക്ഷ ഗ്രൂപ്പ് പരാതി നൽകിയത്. ഇരുവർക്കുമെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ സൈബർ അക്രമങ്ങളും നടക്കുന്നുണ്ട്. ഇസൈ വാണിയുടെ ഫോൺ നമ്പർ പ്രചരിപ്പിക്കുകയൂം , ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുയും ചെയ്തു. ഇതിൽ ഇസൈ വാണി ചെന്നൈ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇസൈവാണി ക്രിസ്ത്യാനി ആണെന്നും, അതുകൊണ്ട് മനഃപൂർവം ഹിന്ദു ദൈവത്തിനെ അവഹേളിക്കാനായി ആണ് ഇത്തരമൊരു ഗാനം ആലപിച്ചതെന്നുമാണ് ഹിന്ദു ഗ്രൂപ്പ് അവകാശപ്പെടുന്നത്. എന്നാൽ 2018ൽ നടന്ന പരിപാടിയിലായിരുന്നു ഇസൈവാണി ഈ ഗാനം ആലപിച്ചത്.ശബരിമല തീർത്ഥാടനം നടക്കുന്ന ഈ സമയത്തു തന്നെ ഇത്തരമൊരു കാര്യം വീണ്ടും വിവാദമാവുകയാണ്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന 2018 സമയത്താണ് ‘ഐ ആം സോറി അയ്യപ്പ’ എന്ന ഗാനം എഴുതുന്നതും ആലപ്പിക്കുന്നത്. ജാതി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് നിരവധി പ്രശ്നങ്ങളെക്കുറിച്ചണ് ഗാനം സംസാരിക്കുന്നത് . "ക്ഷമിക്കണം അയ്യപ്പാ, ഞാൻ ക്ഷേത്രത്തിൽ കയറിയാലോ?" എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്.

എന്നാൽ ഗായികയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരാധകരും അനുയായികളും #IStandwithIsaivani എന്ന ഹാഷ്‌ടാഗിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കിടുന്നുണ്ട്.

“ഇത് ഒരു ഗായകന് മാത്രമല്ല, വളർന്നുവരുന്ന എല്ലാ കലാകാരന്മാരെയും ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. ക്ഷേത്രപ്രവേശനം മൗലികാവകാശമാണ്. ഒരുകാലത്ത് നിയമപരമായും സാമൂഹികമായും നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങൾ ഇന്ന് നിയമനിർമ്മാണത്തിലൂടെ ഉറപ്പാക്കപ്പെടുന്നത് അത് എതിർക്കുന്നവരുടെ ശബ്ദങ്ങൾ കാരണമാണ്. മൗലികാവകാശ നിഷേധത്തെ എതിർക്കുന്നതിനാണ് ഈ ഗാനം സൃഷ്ടിച്ചത്. ഈ ലക്ഷ്യങ്ങൾ മനസ്സിലാക്കുകയും ജനാധിപത്യത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരോടും ഗായിക ഇസൈവാണിയ്‌ക്കൊപ്പം നിൽക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു''. എന്ന് സംവിധായകൻ പാ .രഞ്ജിത്തിൻ്റെ നീലം കൾച്ചറൽ സെൻ്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags:    

Similar News