'ശബരിമല നടയിൽ'എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ഗായകനാകുന്നു.
By : Dhanya Raveendran
Update: 2024-12-03 05:59 GMT
ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം പി യാണ് ഈണം പകർന്നിരിക്കുന്നത്. ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മംഗലത്താണ്.
എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ശബരിമല നടയിൽ എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങുന്നത്. അഭിനയിച്ചിരിക്കുന്നത് എഡിജിപി ശ്രീജിത്ത് ഐപിഎസ്. പ്രശാന്ത് മോഹന്‍ എംപി. ശ്യാം മംഗലത്ത്. അദ്വൈത്. അഭിനവ് എന്നിവരാണ്.
പ്രോഗ്രാമിംഗ് ആൻഡ് മിക്സ്. ആശിഷ് ബിജു കോഡിനേറ്റർ കെഡി വിൻസന്റ്.പി ആർ ഒ എം കെ ഷെജിൻ.