സലാർ ആദ്യ ഭാഗത്തിൽ താൻ പൂർണ്ണമായും സന്തോഷവാനല്ല : സംവിധായകൻ പ്രശാന്ത് നീൽ

Update: 2024-12-22 11:26 GMT

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വല്യ നിർമ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ആദ്യ ചിത്രമായ കെ ജി എഫ് കൊണ്ട് തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഹോംബാലെ ഫിലിംസിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അവരുടെ 2 നാഴികക്കല്ലുകൾ ആഘോഷമാക്കിയിരുന്നു. ആദ്യ നിർമ്മാണമായ പ്രശാന്ത് നീൽ സംവിധാനം ചെയ്ത കന്നഡ ചിത്രം കെ ജി എഫ് : ചാപ്റ്റർ 1 ആറാം വാർഷികവും , രണ്ടാമതായി പ്രഭാസ് -പൃഥ്വിരാജ് ഒന്നിച്ചഭിനയിച്ച സലാർ: സീസ് ഫയർ എന്ന ചിത്രത്തിന്റെ ഒരു വർഷവും ആയിരുന്നു. ഈ ചിത്രങ്ങളുടെ ആഘോഷ വേളയിൽ സാലറിന്റെ രണ്ടാം ഭാഗത്തിൽ എന്തെല്ലാം പ്രേക്ഷകർക്കായി ഒരുമെന്നു പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ.

വരദയും (പൃഥ്വിരാജ് സുകുമാരൻ) ദേവയും (പ്രഭാസ്) തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള നിഷ്കളങ്കമായ പോലെ, അവർ ശത്രുക്കളാകുമ്പോൾ എങ്ങനെ എന്നതാണ് താൻ എഴുതിയതിൽ ഏറ്റവും രസകരമായ ഭാഗം എന്നാണ് പ്രശാന്ത് നീൽ പറയുന്നത്.ഇരുവരും ശതുരുക്കളായ ഒരു നിമിഷം സലാറിനെ എന്തായിരിക്കാൻ പോകുന്നുവെന്ന് ആക്കാനുള്ള ശ്രമത്തിലാണ് തന്നെനും പ്രശാന്ത് നീൽ പറയുന്നു.

വരദയും ദേവയും ശത്രുക്കളാകുന്ന നിമിഷമാണ് ഞാൻ സലാർ 2 നിർമ്മിക്കാൻ കാരണം. സലാർ 1 വിജയിച്ചതുകൊണ്ടല്ല താൻ ഫ്രാഞ്ചൈസി തുടർന്നതെന്നും സംവിധായകൻ പറയുന്നു .

എന്നാൽ സലാർ ആദ്യ ഭാഗത്തിൽ താൻ പൂർണ്ണമായും സന്തോഷവാനല്ല എന്നാണ് പ്രശാന്ത് നീൽ പറയുന്നത്. കാരണം ആദ്യ ഭാഗത്തിനായി താൻ എത്രമാത്രം പരിശ്രമിച്ചു എന്നതിൽ അൽപ്പം നിരാശയുണ്ട്. എന്നാൽ അന്നുമുതൽ, സലാർ 2 തന്റെ മികച്ച സിനിമകളിൽ ഒന്നാക്കി മാറ്റാൻ താൻ തീരുമാനിച്ചു. സലാർ 2ന്റെ എഴുത്ത് ഒരുപക്ഷേ തന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നാണ് എന്നും പ്രശാന്ത് നീൽ പറയുന്നു.

Tags:    

Similar News