'' പീലിംഗ്സ് നൃത്തച്ചുവടുകളിൽ തുടക്കത്തിൽ തനിക്ക് അസ്വസ്ഥതയുണ്ടായിരുന്നു ''- പുഷ്പ 2വിലെ ഗാന രംഗത്തിനെക്കുറിച്ച് രഷ്മിക മന്ദാന

Update: 2024-12-22 10:54 GMT

അല്ലു അർജുൻ നായകനായ പുഷ്പ 2 ബോക്‌സ് ഓഫീസിൽ ഒന്നിലധികം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിലെ 'പീലിംഗ്സ്' എന്ന ഗാനം ഉണ്ടാക്കിയ വിവാദത്തിന്റെ കുറിച്ച ചിത്രത്തിലെ നായിക രശ്മിക മന്ദാന തുറന്നുപറഞ്ഞിരിക്കുകയാണ് .

കൊറിയോഗ്രാഫി കാരണം ആണ് ഗാനം എത്രയധികം മോശം വിമർശനത്തിന് കാരണമായത്. എന്നാൽ നൃത്തച്ചുവടുകളിൽ തുടക്കത്തിൽ തനിക്ക് അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി രശ്മിക മന്ദാന.റിലീസിന് രണ്ട് ദിവസം മുമ്പാണ് പീലിംഗ്സ് ചിത്രീകരിച്ചതെന്ന് രശ്മിക മന്ദന പറഞ്ഞു. അഞ്ച് ദിവസം കൊണ്ട് ഞങ്ങൾ ആ പാട്ടിൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കി." റിഹേഴ്‌സൽ വീഡിയോ കണ്ടപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്ന് താരം കൂട്ടിച്ചേർത്തു. "ഇത് ഒരു അത്ഭുതമാണ്, കാരണം ഞങ്ങൾ റിഹേഴ്‌സൽ വീഡിയോ കണ്ട നിമിഷം, എന്താണ് നടക്കുന്നത് ?ഞാൻ അല്ലു അർജുൻ സാറിൻ്റെ മേൽ നൃത്തം ചെയ്യുകയാണെന്നാണ് മിക്ക സമയത്തും കരുതിയിരുന്നത്,” എന്ന് രശ്‌മിക പറയുന്നു.

ഈ ഗാനം ഒരു വെല്ലുവിളിയായി എടുക്കാൻ താൻ തീരുമാനിച്ചെന്നും അതിന് ഒരു ഷോട്ട് നൽകിയെന്നും നടി കൂട്ടിച്ചേർത്തു. ഞാൻ ഇത് എങ്ങനെ ചെയ്യും എന്നൊരു കാര്യം തനിക്കുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടത് ഇതാണെങ്കിൽ ചെയ്യാം എന്നായിരുന്നു തന്റെ മനസ്സിൽ എന്നും രശ്‌മിക പറയുന്നു.

അതേസമയം, അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. റിലീസ് ചെയ്‌ത് ആദ്യ 16 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ സിനിമയിൽ തന്നെ തരംഗമായിരിക്കുകയാണ് ചിത്രം.

Tags:    

Similar News