റൈഫിൾ ക്ലബ് കണ്ടവർ പറയുന്നു ... ''അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു''

ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്.

Update: 2024-12-22 11:59 GMT

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം ഗംഭീര പ്രതികരണമാണ് നേടുന്നത്. ഇതിനിടയിൽ ആണ് ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ കഥാപാത്രം കൂടുതൽ ശ്രെദ്ധ നേടുന്നത്.  ദയാനന്ദ് ബാരെ എന്ന ശക്തമായ കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്.എന്നാൽ ഒരു ആരാധകൻ കുറിച്ച വാക്കുകൾ അനുരാഗ് കശ്യപ് തന്റെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിട്ടും ഉണ്ട്.

”ശാലിനി ഉണ്ണികൃഷ്ണന്‍, ‘മനസിലായോ’യിലെ ദീപ്തി സുരേഷ്, ബേബി ജോണിലെ പാട്ട്, ഇത് എല്ലാം ചേര്‍ത്തു വെച്ചാലും അതിനേക്കാള്‍ നന്നായി അനുരാഗ് കശ്യപ് മലയാളം സംസാരിച്ചു. മിസ്റ്റര്‍ കശ്യപ് നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവായി തെന്നിന്ത്യന്‍ സിനിമ വിട്ടുപോകരുത്” എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ആഷിക് അബുവിനും,ശ്യാം പുഷ്ക്കറിനും നന്ദി അറിയിച്ചുകൊണ്ടാണ് അനുരാഗ് കശ്യപ് ഈ പോസ്റ്റ് പങ്കുവെച്ചത്.

മലയാള ഭാഷയെ മറ്റു ഭാഷ സിനിമകളിൽ കാണിക്കുമ്പോൾ വളരെ മോശമായി കാണിക്കുന്നത് പതിവാണ്. ചിത്രങ്ങളിൽ മലയാളം അറിയുന്നവർ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാനും പാട്ടു പാടിപ്പിക്കാനും അവർ ശ്രെമിക്കാറില്ല എന്നത് സത്യമാണ്. ഇതിൽ വളരെയധികം വിമർശങ്ങളും മറ്റു ഭാഷ ചിത്രങ്ങൾ നേരിടാറുണ്ട്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്. ഈ വർഷം ഇറങ്ങിയ തമിഴ് ചിത്രമായ വെട്ടയാനിലെ മനസ്സിലായോ എന്ന ഗാനത്തിനും , വരാനിരിക്കുന്ന ബേബി ജോൺ എന്ന ഹിന്ദി ചിത്രത്തിലെ ഗാനത്തിനും വലിയ വിമശങ്ങൾ നേരിട്ടിരുന്നു. 

Tags:    

Similar News