സാരിയിൽ തിളങ്ങി മലയാളിയായ ആരാധ്യ ദേവി ചിത്രത്തിന്റെ മലയാളം ട്രെയ്ലെർ റിലീസായി

Update: 2025-04-01 10:30 GMT

 

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കി. മലയാളിയായ ആരാധ്യ ദേവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

https://youtu.be/HbJ3Ob4FIeQ?si=hGS_N6DL1kDDT79z

 

സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏപ്രിൽ 4ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സ്നേഹം മൂവീസ്, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. പി ആർ ഒ: പി.ശിവപ്രസാദ്

Tags:    

Similar News