ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ചിത്രം ബസൂക്ക ഏപ്രിൽ 10 ന് തിയറ്ററുകളിൽ

Update: 2025-04-01 09:27 GMT

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്ക ഏപ്രിൽ പത്തിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 26 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും വളരെ നിർണ്ണായകമായ ഒരു വേഷം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, പിആർഒ - ശബരി.

Tags:    

Similar News