നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡ് പരിശോധിച്ചതിനെതിരെ അതിജീവിതയുടെ ഉപഹർജ്ജി തള്ളി കോടതി.

മൂന്നാം തവണയാണ് മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചു റിപ്പോർട്ട് നൽകിയതിനെതിരെ അതിജീവിത ഹർജി നൽകുന്നത്.

Update: 2024-10-14 06:37 GMT

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്നു പരിശിധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജ്ജി കോടതി തള്ളി.ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. മൂന്നാം തവണയാണ് മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചു റിപ്പോർട്ട് നൽകിയതിനെതിരെ അതിജീവിത ഹർജി നൽകുന്നത്.

എറണാകുളം പിൻസിപ്പിൽ സെഷൻ കോടതിയുടെ അന്വേഷണത്തിലാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്നു കണ്ടെത്തിയത്. അതിനു ശേഷം അന്വേഷണ റിപ്പോർട്ടിൽ വിശ്വാസ്യതയില്ല, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഈ കേസ് അനേഷിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് അതിജീവിത ഹർജി നൽകിയിരുന്നു. സംഭവത്തിൽ പുനരന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ നിയമപരമായി നിലനിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈ കോടതി ജഡ്ജി സി എസ് ഡയസ് വിധി പറഞ്ഞത്.

മുൻപ്പ് തീർപ്പാക്കിയ ഹർജിയിൽ പുനരന്വേഷണം ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി നിയമപരമായി നില നില്കില്ലന്നും ജസ്റ്റിസ് സി എസ് ഡയസ് ചൂണ്ടിക്കാട്ടി.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീൽ നൽകും.

Tags:    

Similar News