നടി തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Update: 2025-02-12 05:38 GMT

തെന്നിന്ധ്യൻ താരം തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് തൻ്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ഹാക്ക് ചെയ്യപ്പെട്ട തൃഷയുടെ അക്കൗണ്ടിൽ ക്രിപ്‌റ്റോകറൻസി പോസ്റ്റുകൾ ആണ് പങ്കുവെച്ചിരിക്കുന്നത്.  അക്കൗണ്ട് വീണ്ടെടുക്കാന്‍ വേണ്ട നടപടികൾ എടുത്തിരിക്കുകയാണ് താരം. തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താരം സംഭവത്തെക്കുറിച്ച് സ്ഥിരീകരിക്കുകയും തൻ്റെ എക്‌സ് അക്കൗണ്ടിൽ നിന്ന് പങ്കിട്ട ഒരു പോസ്റ്റിലും വിശ്വസിക്കരുതെന്ന് തന്നെ ഫോളോ ചെയ്യുന്ന ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

“എൻ്റെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു സുഹൃത്തുക്കളേ, എന്ത് പോസ്റ്റ് ചെയ്താലും അത് ശരിയാക്കുന്നത് വരെ എന്നിൽ നിന്നുള്ളതല്ല. നന്ദി,”- ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ തൃഷ കൃഷ്ണൻ പങ്കുവെച്ചു.

മകിഴ് തിരുമേനി സംവിധാനം ചെയ്ത അജിത നായകനായ വിടമുയാർച്ചി ആണ് തൃഷയുടെ അടുത്തിടെ ഇറങ്ങിയ പുതിയ ചിത്രം. ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം പൂർണമായും അസർബൈജാനിൽ ആണ് ഷൂട്ട് ചെയ്തത്. കുർട്ട് റസ്സൽ അഭിനയിച്ച അമേരിക്കൻ സിനിമയായ ബ്രേക്ക്ഡൗണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിടമുയാർച്ചി എടുത്തിരിക്കുന്നത്.

ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍  ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ 10ന് റിലീസ് ചെയ്യും. ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള വിശ്വംഭര, കമൽഹാസനൊപ്പം തഗ് ലൈഫ് എന്നിവയാണ് വരാനിരിക്കുന്ന തൃഷയുടെ ചിത്രങ്ങൾ.

Tags:    

Similar News