രാം ദാസും രാധയും പോലെ വീണ്ടും; അരിയും പച്ചക്കറിയുമായി ലാലേട്ടനൊപ്പം ചിരിയോടെ ശോഭന
മോഹൻലാലിനെ നയനാകണക്കി തരുൺ മൂർത്തി സംവിധാനം ചെയുന്ന ' തുടരും' എന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് എപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനമയാണ് ‘തുടരും'. ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവർ ആയി ആണ് മോഹൻലാൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു ഫാമിലി ചിത്രത്തിൽ ലാലേട്ടനെ കാണാൻ ആരാധകർ ഏറെ ആവേശത്തിൽ ആണ്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.
ഒരു കയ്യില്‍ ഒരു പായ്ക്കറ്റ് അരി, തൂക്കി പിടിച്ച് ഒരു കവര്‍ പച്ചക്കറി, നാണത്തോടെ പുഞ്ചിരി, തൊട്ടടുത്ത് വലിയ കവറില്‍ സാധനങ്ങളുമായി ശോഭന. നാടോടിക്കറ്റിലെ രാം ദാസിനെയും രാധയെയും കാണുന്നതുപോലെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തിയിരിക്കുകയാണ് ചിത്രത്തിലെ പുതിയ പോസ്റ്റർ. ചിത്രത്തിലെ 'കണ്‍മണി പൂവേ' എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വിഡിയോയുടെ പോസ്റ്ററാണ് ഇത്. ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്.
കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിലെ ഗാനത്തിന്റെ മറ്റൊരു പോസ്റ്ററും വൈറലായിരുന്നു. മോഹന്‍ലാലിന്റെയും ശോഭനയുടെയും കഥാപാത്രങ്ങള്‍ കുടുംബത്തിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. മക്കളോടൊപ്പം ചക്ക മുറിച്ചെടുക്കുന്ന മോഹന്‍ലാലിനെ ഈ പോസ്റ്ററില്‍ കാണാം.നേരത്തെ പാട്ടിന്റെ ചില വരികളുമായി പ്രൊമോ വീഡിയോ എത്തിയിരുന്നു. മോഹന്‍ലാലും എംജി ശ്രീകുമാറും ഒന്നിച്ചെത്തിയ ഈ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥപറയുന്ന കുടുംബ ചിത്രമാണ് 'തുടരും' എന്ന് വ്യക്തമാക്കുന്നുണ്ട്.രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് സിനിമ നിര്‍മിക്കുന്നത്.