അല്ലു അർജുൻ ചിത്രം സംവിധാനം ചെയ്യാൻ അറ്റ്ലി ;സൽമാൻ ഖാൻ ചിത്രം ഉപേക്ഷിച്ചു ?

Update: 2025-02-11 12:12 GMT

 ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ നായകനാകുന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോർട്ട്. രജനികാന്തോ കമൽഹാസനോ ഒരു പ്രധാന റോളിൽ ഒരു വലിയ ആക്ഷൻ ജേണറിൽ എത്തുന്ന ഈ പ്രോജക്റ്റ് ഇപ്പോൾ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ മറ്റൊരു പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. അല്ലു അർജുനെ നായകനാക്കി ഒരു പുതിയ ചിത്രമായിരിക്കും അറ്റ്ലി സംവിധാനം ചെയ്യുന്നതെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ എത്തുന്നത്.

ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ വൻ വിജയത്തിന് ശേഷം, അറ്റ്‌ലിയുടെ അടുത്ത ചിത്രത്തിനായുള്ള പ്രതീക്ഷകൾ ഉയർന്നതാണ്. പ്രത്യേകിച്ച് സൽമാൻ ഖാനെ നായകനാക്കി ചിഗോത്രം സംവിധാനം ചെയുന്നു എന്ന് പറഞ്ഞപ്പോൾ. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചാണ് എപ്പോൾ അല്ലു അർജുൻ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്. തീരുമാനത്തെക്കുറിച്ച് ആറ്റ്‌ലിയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

ജവാന് ശേഷം അടുത്തിടെ അറ്റ്ലി നിർമ്മിച്ച ബേബി ജോണിൽ വരുൺ ധവാന് ഒപ്പം ക്ലൈമാക്സിൽ സൽമാൻ ഖാനും എത്തിയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകൾക്കിടയിലും സൽമാൻ ഖാൻ ഉൾപ്പെട്ട ഒരു ചിത്രത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് അറ്റ്ലി സൂചിപ്പിച്ചിരുന്നു. നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമായ ചിത്രമായിരിക്കും ഇതെന്നും കാസ്റ്റിംഗ് പൂർത്തിയായി വരികയാണെന്നും അറ്റ്ലി പറഞ്ഞിരുന്നു. ഈസഹകരണം ഉപേക്ഷിച്ചതിൽ സൽമാൻ്റെ ആരാധകർ നിരാശരാണെങ്കിലും, ഭാവിയിൽ ഇത് നടക്കുമെന്ന് അവർ പ്രതീഷിക്കുന്നു. അതിനിടയിൽ ആണ് തന്റെ അടുത്ത ചിത്രം അല്ലു അർജുന് ഒപ്പമെന്നു അറ്റ്ലീ അറിയിക്കുന്നത്.

അതേസമയം, സൽമാൻ ഖാൻ ഇപ്പോൾ തൻ്റെ വരാനിരിക്കുന്ന 'സിക്കന്ദർ' എന്ന ചിത്രത്തിൻ്റെ ജോലികളിലാണ്. എ ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രം ഈദിന് തിയേറ്ററുകളിൽ എത്തും. 

Tags:    

Similar News