മരണമാസ്സിൽ കിടിലൻ ലുക്കിൽ ബേസിൽ ജോസഫ്
പുതിയ രൂപത്തിലും ഭാവത്തിലും മരണ മാസിൽ ബേസിൽ ജോസഫ്. അടപടലം ഞെട്ടിക്കുന്ന വിധത്തിലാണ് ബേസിലിന്റെ പുതിയ ചിത്രത്തിൻറെ ടീസർ പുറത്തു വിട്ടിരിക്കുന്നത്. ചെമ്പിച്ച മുടിയിലുള്ള പുതിയ ഹെയർ സ്റ്റൈൽ, നേരിയ പൊടിമീശ, പിന്നെ ചുവന്ന ടീഷർട്ട്, ടീഷർട്ടിനുള്ളിൽ ഒരു ഭയപ്പെടുത്തുന്നഭീകര രൂപം, കഴുത്തിൽ ചെയിൻ........
അങ്ങനെ നാം ഇതുവരെ കാണാത്ത രൂപത്തിലും വേഷത്തിലുമാണ് ബേസിൽ ജോസഫ് പോസ്റ്ററിൽ ബേസിൽ എത്തിയിരിക്കുന്നത്.ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിൽ ബേസിൽ എത്തുമ്പോൾ ചിത്രത്തിൽ ബസിലിന്റെ കഥാപാത്രം എന്തായിരിക്കുമെന്നുള്ളതാണ് പ്രേക്ഷകരുടെ ആകാംഷ വർധിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചെയ്ത കഥാപാത്രങ്ങളൊക്കെ റിയലിസ്റ്റിക്ക് കഥാപാത്രങ്ങളായി
രുന്നു. നമ്മുടെ സമൂഹത്തോടു ചേർന്നുനിന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകന്റെ ഹൃദയത്തോടും ചേർന്ന് നിൽക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞു.
ഇപ്പോഴിതാ മുൻവിധികളെ കാറ്റിൽ പറത്തി പുതിയ വേഷത്തിലും ഭാവത്തിലും ബേസിൽ ജോസഫ് എത്തുകയാണ്. ഡാർക്ക് ഹ്യൂമറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ കഥാപരമായ മറ്റു വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിടുന്നില്ല. അതുകൊണ്ടുതന്നെ ബേസിൽ ജോസഫിൻ്റെ ഈ കഥാപാത്രത്തെ ക്കുറിച്ചും ഏറെ ദുരൂഹതകൾ നിലനിൽക്കുന്നു.
ചിരിയും, ചിന്തയും, സസ്പെൻസുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
: പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.
ബാബു ആൻ്റെണി സുരേഷ് കൃഷ്ണ. സിജു സണ്ണി. പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കൊച്ചിയിലും പരിസരങ്ങളിലും. ധനുഷ്ക്കോടിയിലുമായിചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ തിയേറ്ററിൽ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റാഫേൽ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ, ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഗോകുൽനാഥ്. ജി. യാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.വരികൾ - - മൊഹ്സിൻ പെരാരി
സംഗീതം - ജയ് ഉണ്ണിത്താൻ., ഛായാഗ്രഹണം - നീരജ് രവി.
(പി ആർ ഓ) വാഴൂർ ജോസ്.