ആഘോഷ ഗാനങ്ങളുമായി' ബെസ്റ്റി' ; പത്തിരിപ്പാട്ടിന് പിന്നാലെ കല്യാണപ്പാട്ടുമെത്തി
രണ്ടു ഗാനങ്ങൾ വ്യത്യസ്ഥ രീതിയിൽ പുറത്തുവിട്ടുകൊണ്ട് ബെസ്റ്റി എന്ന ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമായിരിക്കുന്നു;
ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽനിന്ന് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്. വ്യത്യസ്തവും മനോഹരവുമായ 5 പാട്ടുകളുമായാണ് ബെസ്റ്റി പ്രദർശനത്തിനെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച ബെസ്റ്റി ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഒ. എം. കരുവാരക്കുണ്ടിന്റെ രചനയിൽ അൻവർ അമൻ സംഗീതസംവിധാനം നിർവഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്. ഷഹജ മലപ്പുറം ആണ് ഈ പാട്ട് പാടിയത്. മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് മിന്നാര കസവൊത്ത നാണം...എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹമാധ്യമ പേജിലൂടെ സൂപ്പർസ്റ്റാർ മോഹൻലാലാണ് റിലീസ് ചെയ്തത്. അഫ്സലും സിയ ഉൽ ഹഖും ഫാരിഷ ഹുസൈനുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ജലീൽ കെ ബാവയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അൻവർ അമൻ ആണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ
ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും വീണ്ടുമൊന്നിക്കുന്ന ബെസ്റ്റിയിലെ മറ്റൊരു മനോഹര ഗാനം അടുത്ത ദിവസം പുറത്തിറങ്ങും.ഷഹീൻ സിദ്ദിഖ്, അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗർവാൾ,അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു.ബെസ്റ്റി ജനുവരി ഇരുപത്തിനാലിന് ബെൻസി റിലീസ് പ്രദർശനത്തിന് എത്തിക്കുന്നു .പി ആർ ഓ വാഴൂർ ജോസ്