മമ്മൂട്ടി അവസരം നൽകിയതുകൊണ്ടാണ് രേഖാചിത്രം ഉണ്ടായത് : ആസിഫ് അലി പറയുന്നു

Update: 2025-01-07 11:45 GMT

കോവിഡ് ലോക്കഡൗണിനു ശേഷം 2021ൽ മലയാളികളെ തീയേറ്ററിലേക്ക് എത്തിച്ച ഒരു മമ്മൂട്ടി ചിത്രമായിരുന്നു 'ദി പ്രീസ്റ്റ് '. ജോഫിൻ ടി ചാക്കോ എന്ന നവാഗത സംവിധായകൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. തിയേറ്ററിൽ വിജയം നേടിയ ദി പ്രിസ്റ്റിന് ശേഷം

ഏകദേശം നാല് വർഷത്തിന് ഇപ്പുറമാണ് ജോഫിൻ ടി ചാക്കോ ഒരു ചിത്രം സംവിധാനം ചെയുന്നത്. ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തുന്ന രേഖാചിത്രം. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷനുകൾക്കായി നൽകിയ അഭിമുഖത്തിൽ

രേഖാചിത്രം ഇപ്പോൾ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എങ്ങനെ ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിലേക്ക് നയിച്ചുവെന്നും വിശദീകരിക്കുകയാണ് നടൻ ആസിഫ് അലി.

ജോഫിൻ ടി ചാക്കോയുടെ ആദ്യ പ്രൊജക്റ്റ് രേഖചിത്രമായിരുന്നു എന്നും എന്നാൽ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ദി പ്രീസ്റ്റ് ആദ്യം സംവിധാനം ചെയ്തതെന്നും ആസിഫ് അലി പറയുന്നു.

രേഖാചിത്രത്തിൻ്റെ കഥ കേട്ടപ്പോൾ ഞാൻ ആദ്യം ജോഫിനോട് ചോദിച്ചത് ഈ സിനിമ എങ്ങനെയായിരിക്കും എന്നാണ്. ദി പ്രീസ്റ്റിലൂടെ വലിയ ഓപ്പണിംഗ് ലഭിച്ചതുകൊണ്ടുമാത്രമാണ് രേഖചിത്രം രണ്ടാമത്തെ സിനിമയായെങ്കിലും ചെയ്യാനായത്. ഈ സിനിമ നിർമ്മിക്കുന്നതിന് വലിയ ബാക്കപ്പും പ്രൊഫൈലും ആവശ്യമാണ്. എന്നുമാണ് ജോഫിൻ അന്ന് തന്നോട് പറഞ്ഞതെന്നും ആസിഫ് അലി പറയുന്നു.

അതേസമയം, ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം 2025 ജനുവരി 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അനശ്വര രാജനും അഭിനയിക്കുന്ന ചിത്രത്തിൽ ആസിഫ് അലി ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. സിദ്ധിഖ്, ഇന്ദ്രൻസ്, സരിൻ ഷിഹാബ്, ഹരിശ്രീ അശോകൻ, ജഗദീഷ് എന്നിവരും അഭിനേതാക്കളുടെ ലിസ്റ്റിൽ ഭാഗമാണ്. ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കുമെന്ന് സൂചന നൽകിയത്. 

Tags:    

Similar News