ഒളിപ്പോര് അവസാനിച്ചു ; ബോബി ചെമ്മണ്ണൂരിന്റെ പേരിൽ കേസ് കൊടുത്ത് ഹണി റോസ്
ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത് കൊച്ചി സിറ്റി പൊലീസ്;
തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി റോസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്നാരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇതേതുടർന്ന് ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത് കൊച്ചി സിറ്റി പൊലീസ് . ഭാരതീയ ന്യായ സംഹിത സെക്ഷൻ 75 പ്രകാരം ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയുടെ ഉൽഘാടനത്തിന് എത്തിയ ഹണി റോസിനെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അശ്ലീല ദ്വയാർത്ഥത്തിൽ പ്രയോഗം പരസ്യമായി ബോബി ചെമ്മണ്ണൂർ നടത്തിയിരുന്നു . ഇതിൽ അസ്വസ്ഥയായ താരം ഇനി പരുപാടിയിൽ പങ്കെടുക്കാൻ വരില്ല എന്ന് പറയുകയും അതിനു പ്രതികാരമെന്നോണം പിന്നെയുള്ള അഭിമുഖങ്ങളിളിലും പരിപാടികളിലും ഹണി റോസിനെ കുറിച്ച് മോശമായി കമൻ്റുകൾ പരസ്യമായി പറയുകയും ബോബി ചെമ്മണ്ണൂർ നടത്തിയിരുന്നുതായി ഹണി റോസ് ആരോപിക്കുന്നു.
ചെമ്മണ്ണൂരിന്റെ ആവർത്തിച്ചുള്ള ഇത്തരം വാക്കാൽ ആക്രമണം തനിക്കും കുടുംബത്തിനും അസ്വാസ്ഥത ഉണ്ടാക്കിയെന്നും, ഇത്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്ന
വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി റോസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു താഴെ അശ്ലീല കമെന്റ് നടത്തിയ 30 പേർക്കെതിരെ നടി കൊച്ചി പോലീസിൽ പരാതി നൽകുകയും സൈബർ സെല്ലിന്റെ സഹായത്തോടെ അതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
ഹണി റോസിനെ അനുകൂലിച്ചു നിരവധി പേരാണ് കമെന്റ് ചെയ്യുന്നത്. എന്നാലും വ്യക്തിയുടെ പേര് വെളിപ്പെടുത്തതിൽ ആളുകൾ നിരാശയും പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഇന്നലെ താരം ബോബി ചെമ്മണ്ണൂരിന്റെ പേര് വെളിപ്പെടുത്തുകയും നിയനടപടി സ്വീകരിയ്ക്കുമെന്നു തുറന്ന കത്തിലൂടെ അറിയിച്ചതിൽ വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. തൻ്റെ പരാമർശം മറ്റുചിലർ വളച്ചൊടിച്ചതാണെന്നും ഇതറിഞ്ഞതിൽ തനിക്ക് വിഷമമുണ്ടെന്നും ബോബി ചെമ്മണ്ണൂർ ഒരു ടിവി ചാനലിനോട് പ്രതികരിച്ചിരിന്നു