' മനുഷ്യൻ കാണിക്കുന്നത് കാണിക്ക്, വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമകള്‍ തടയാൻ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരണം' : മന്ത്രി കെ ബി ഗണേഷ് കുമാർ
കേരളം സമൂഹത്തിൽ ഇപ്പോൾ ഏറി വരുന്ന കുറ്റകൃത്യങ്ങളിൽ വയലൻസ് രംഗങ്ങൾ ഉൾപ്പെട്ട സിനിമകളുടെ സ്വാധീനത്തെ പറ്റി പങ്കുവെച്ച് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ.വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമകള്‍ തടയാൻ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമയിൽ അഭിനേതാക്കൾ ധരിക്കുന്ന വസ്ത്രങ്ങൾ അനുകരിക്കുന്ന നമ്മളിൽ വയലൻസ് നിറഞ്ഞ രംഗംങ്ങളും സ്വാധീനം ചെലുത്തുമെന്ന് ഗണേഷ് കുമാർ പറയുന്നു. പച്ചയ്ക്ക് വെട്ടികീറി മുറിയ്കുന്ന സിനിമകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി ചോദിക്കുന്നു.
'വയലൻസ് നിറഞ്ഞ സിനിമകൾ വല്ലാതെ ആളുകളെ സ്വാധീനിക്കുന്നുണ്ട്. ചോര തെറിക്കുന്ന രംഗങ്ങളാണ് സിനിമകളിലുള്ളത്. ഇത്രയും വയലൻസ് നമ്മുടെ സിനിമകളിൽ ആവശ്യം ഇല്ല. കഥയിൽ വയലൻസ് ഉണ്ടാകാം പക്ഷെ സിനിമയിൽ അത് ഹൈഡ് ചെയ്ത് കാണിക്കണം. പച്ചയ്ക്ക് വയലൻസ് കാണിക്കുകയും വെട്ടുകയും അടിച്ച് പൊട്ടിക്കുകയും കത്തിക്കുകയും ഒക്കെയാണ്.'' കെ ബി ഗണേഷ് കുമാർ പറഞ്ഞത്.
അതോടൊപ്പം തമിഴ് നടൻ വിജയുടെ ചിത്രങ്ങളെ പറ്റിയും മന്ത്രി പങ്കുവെച്ചു.
വിജയ്‌യുടെ സിനിമകൾ കാണുമ്പോൾ അദ്ദേഹം രാഷ്ട്രീയത്തിൽ വന്നയാളല്ലേ, ഒരു പൊതുപ്രവർത്തകൻ അല്ലേ എന്ന് താൻ ഓർക്കാറുണ്ട്. വിജയ് സിനിമയില്‍ 18 പേരൊക്കെയാണ് വെട്ടുകൊണ്ട് വീഴുന്നത് കാണിക്കുന്നത്.
അടുത്ത സീനിൽ വീണ്ടും 20 പേരെ വെട്ടി വീഴ്ത്തുകയാണ്. കൊല്ലുന്നതിനും പരാക്രമം കാണിക്കുന്നതിനുമൊന്നും കേസ് ഇല്ല എന്ന രീതിയിൽ ആണ് സിനിമയിൽ കാണിക്കുന്നത് . ഏതൊക്കെ എന്ത് സിനിമയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
' ഒരാളെ വെട്ടി കൊന്നിട്ട് പിറ്റേ ദിവസം വീണ്ടും കാർ ഓടിച്ചു പോകുകയും പാട്ട് സീനിൽ അഭിനയിക്കുകയും ചെയ്യുകയാണ് നായകൻ ചെയ്യുന്നത് . കണ്ടോണ്ട് ഇരിയ്ക്കുന്നവർ മണ്ടന്മാരാണെന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്. കാണിക്കുന്ന ഗോഷ്ടികൾ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. മനുഷ്യൻ കാണിക്കുന്നത് കാണിക്ക്. ഒരാൾ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയിലെ വണ്ടിയുടെ അകത്ത്, എന്നിട്ട് എന്തായി സിനിമ വന്നോ രക്ഷിക്കാൻ. സിനിമയിൽ ലോറിയിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയത് കണ്ടിട്ട് കാറിൽ ഉണ്ടാക്കി. അയാൾക്ക് ഇപ്പോൾ ഇന്ത്യയിൽ ലൈസൻസ് ഇല്ല. അത് സ്വാധീനിച്ചിട്ടുണ്ടെങ്കിൽ ഇതും സ്വാധീനിക്കും. 'ഇപ്പോൾ ശരിയാക്കി തരാം' എന്ന വാക്ക് മലയാളികൾ എപ്പോഴും ഉപയോഗിക്കുന്നതാണ്. അത് പറയുമ്പോൾ കുതിരവട്ടം പപ്പുവിന്റെ മുഖം ഓർമ വരും, നമ്മൾ ചിരിക്കും. ആ സിനിമയിലെ ഡയലോഗ് അത്ര നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. ''- ഗണേഷ് കുമാർ പങ്കുവെച്ചു.
കൂടാതെ മാര്‍ക്കോ എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിനെപ്പറ്റിയും കെ ബി ഗണേഷ് കുമാർ ആശങ്ക പങ്കുവെച്ചു. താൻ മാർക്കോ കണ്ടിട്ടില്ലെങ്കിലും, കണ്ടിരിക്കാന്‍ പറ്റാത്ത ക്രൂരതയാണ് ചിത്രമെന്ന് ഗണേഷ് കുമാർ പറയുന്നു. ഇത്തരം സിനിമകളോട് തനിക് താല്പര്യമില്ലെന്നും മന്ത്രി പറയുന്നു.