നായികയും ഗാനവും ഇല്ലാത്ത ചിരഞ്ജീവി ചിത്രമോ...?

ശ്രീകാന്ത് ഒഡേല - ചിരഞ്ജീവി ചിത്രം മെഗാ156

Update: 2024-12-29 12:10 GMT

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന രണ്ടു ചിത്രങ്ങൾ ചർച്ചകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. നാനി നായകനാകുന്ന 'ദി പാരഡൈസ് ' അതോടൊപ്പം ചിരഞ്ജീവിയുടെ മെഗാ156. പ്രഖ്യാപനം മുതൽ ഇവ രണ്ടും കാര്യമായ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രങ്ങളെക്കുറിച്ചുള്ള ചില സുപ്രധാന അപ്‌ഡേറ്റുകൾ പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാവ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ, SLV സിനിമാസിൻ്റെ നിർമ്മാതാവ് സുധാകർ ചെറുകുരി, ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിരഞ്ജീവിയുടെ ചിത്രത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. ഈ സിനിമയിൽ നായികയോ ഗാനങ്ങളോ ഇല്ലെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് തള്ളി കളഞ്ഞിരിക്കുകയാണ് നിർമ്മാതാവ്. സംവിധായകനുമായുള്ള നാനിയുടെ അടുത്ത കൂട്ടുകെട്ട് ഒരു പീരിയഡ് ഡ്രാമയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഗാ156-ൻ്റെ കഥ ഇപ്പോൾ രചന ഘട്ടത്തിൽ ആയിരിക്കും. ഡിഒപിയെയും സംഗീത സംവിധായകനെയും അതിനായി തിരഞ്ഞെടുത്തു കഴിഞ്ഞെന്നും സുധാകർ വെളിപ്പെടുത്തി.

ശ്രീകാന്ത് ഒഡേല ആദ്യം നാനിക്കൊപ്പമുള്ള തൻ്റെ പ്രൊജക്റ്റ് അവസാനിപ്പിച്ച ശേഷമായിരിക്കും ചിരഞ്ജീവിയുമായുള്ള ചിത്രം തുടങ്ങുക എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ചിരഞ്ജീവി തൻ്റെ മറ്റൊരു പ്രൊജക്‌റ്റായ വിശ്വംഭരയുടെ തിരക്കിലാണ് ഇപ്പോൾ. ഫാൻ്റസി ആക്ഷൻ ചിത്രം മല്ലിഡി വസിഷ്ഠയാണ് സംവിധാനം ചെയ്യുന്നത്, യുവി ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.തൃഷ കൃഷ്ണൻ, കുനാൽ കപൂർ, മീനാക്ഷി ചൗധരി, ആഷിക രംഗനാഥ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Tags:    

Similar News