സ്ക്വിഡ് ഗെയിം സീസൺ ഉടൻ എത്തും , സീസണിൽ ലിയനാർഡോ ഡികാപ്രിയോ ഉണ്ടാകുമോ ?

Update: 2025-01-01 11:07 GMT

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പോപ്പുലറായ സീരീസ് ആണ് സ്ക്വിഡ് ഗെയിം. സൗത്ത് കൊറിയൻ ഭാഷയിൽ എത്തിയ സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ക്രിസ്മസിന് പുറത്തിറങ്ങിയിരുന്നു. എന്നാൽ എപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ക്വിഡ് ഗെയിം 3ൽ ലിയനാർഡോ ഡികാപ്രിയോ ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. കഴിഞ്ഞ വർഷം ഷൂട്ടിംഗ് നടന്ന മൂന്നാം സീസണിൽ താരം ഒരു രഹസ്യ വേഷം ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഈ അഭ്യൂഹങ്ങൾ എല്ലാം നെറ്റ്ഫ്ലിസ് തള്ളികളഞ്ഞിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും നെറ്റ്ഫ്ലിക്സ് പറഞ്ഞു.

അതേസമയം, നെറ്റ്ഫ്ലിസ് 2025-ൽ സ്ക്വിഡ് ഗെയിം 3-ൻ്റെ ലോഞ്ച് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സ്ക്വിഡ് ഗെയിം 2 റിലീസിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ 68 ദശലക്ഷം വ്യൂസുകളോടെ എല്ലാ റെക്കോർഡുകളും തകർത്തിരിക്കുകയാണ്.ആദ്യ ആഴ്‌ച തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരീസ് ആയി സ്ക്വിഡ് ഗെയിം 2 മാറിയിരിക്കുകയാണ്.

സീസണുകൾ 2, 3 എന്നിവയുടെ ഒരേസമയം ചിത്രീകരണം നടക്കുന്നതിനാൽ, പുതിയ എപ്പിസോഡുകൾ 2025 പകുതി മുതൽ അവസാനം വരെ സംപ്രേക്ഷണം ചെയ്യാനിടയുണ്ട്. എന്നാൽ എപ്പോൾ മൂന്നാം സീസണിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്. ഇതിനോടൊപ്പം തന്നെ സ്ക്വിഡ് ഗെയിം സീസൺ 3-ൻ്റെ ഒരു പോസ്റ്ററും നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയിട്ടുണ്ട് .ആരാധകർ മൂന്നാം സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്ക്വിഡ് ഗെയിമിൻ്റെ ആരാധകർ സീസൺ 3-ൻ്റെ റിലീസ് തീയതി വാർത്തകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, എന്നാൽ ഇതുവരെ, ഷോയുടെ പ്ലോട്ടോ കാസ്റ്റിംഗോ പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Similar News