കുടുബസമേതം പുതുവത്സരം ആഘോഷിച്ചു നയനതാരയും മാധവനും

Update: 2025-01-01 07:40 GMT

നയൻതാരയും വിഘ്‌നേശ് ശിവനും മാധവനും കുടുംബസമേതം ഒന്നിച്ചായിരുന്നു ഇത്തവണ പുതുവത്സരം ആഘോഷിച്ചത്. നയൻ‌താര, വിഘ്നേഷ് ശിവൻ,മാധവൻ, മാധവൻ്റെ ഭാര്യ സരിത എന്നിവർ ഒരു ബോട്ടിൽ ഒന്നിച്ചിരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.ദുബായിലെ ഒരു യാചിൽ ആണ് ഇരു കുടുംബങ്ങളും ഒന്നിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം, "മനോഹരമായ ആളുകളുമായി മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കുന്നു. 2025 ആശംസകൾ" എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാധവന്റെ ഭാര്യ സരിത കുറിച്ചത്.

"സ്വീറ്റസ്റ്റ് മാഡി സാറിനും സരിത മാമിനുമൊപ്പമുള്ള ഏറ്റവും നല്ല സമയം'' എന്ന കുറിപ്പോടെ നയൻതാര അത് വീണ്ടും പങ്കിടുകയും ചെയ്തു.

ടെസ്റ്റ് എന്ന ചിത്രത്തിലാണ് നയൻതാരയും ആർ മാധവനും ഒന്നിച്ചത്.നവാഗതനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന പിരീഡ്-ആക്ഷൻ ഡ്രാമയായ റക്കായി ആണ് നനയൻതാരയുടെ ഏറ്റവും പുതിയ ചിത്രം. അക്രമവും വൈകാരിക ആഴവും നിറഞ്ഞ ഒരു തീവ്രമായ കാലഘട്ടത്തെ സൂചിപ്പിക്കുന്ന ടീസർ നേരത്തെ എത്തിയിരുന്നു

അജയ് ദേവ്ഗണും ജ്യോതികയും അഭിനയിച്ച 'ശൈത്താൻ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാധവൻ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഒരു പാൻ-ഇന്ത്യ സൈക്കോളജിക്കൽ ത്രില്ലറിൽ കങ്കണ നായികയുന്ന ചിത്രത്തിൽ മാധവൻ എത്തും. 

Tags:    

Similar News