പുഷ്പായിലെ 'കിസിക്ക് ' ഗാനം നേരിട്ട താരതമ്യങ്ങളെക്കുറിച്ച് പ്രതികരിച്ച് ദേവി ശ്രീ പ്രസാദ്

Update: 2025-01-06 13:13 GMT

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അല്ലു അർജുൻ നായകനായ പുഷ്പ 2വിലെ ഹിറ്റ് ഗാനമാണ് ' കിസിക് '.ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഗാനങ്ങൾ പ്രശംസിക്കപ്പെട്ടെങ്കിലും, 'കിസിക്ക്' എന്ന ഗാനം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ശ്രീലീലയും അല്ലു അർജുനും എത്തിയ ഗാന രംഗം പുഷ്പ 1ലെ സാമന്തയുടെ ഗാനവുമായി ആണ് താരതമ്യപ്പെടുത്തുന്നത് .സാമന്ത റൂത്ത് പ്രഭുവിൻ്റെ പുഷ്പ: ദി റൈസിലെ 'ഊ അന്തവാ' വൻ തോതിൽ ഹിറ്റായ ഗാനമാണ്.ശ്രീലീലയുടെ കിസിക്കിനെക്കാളും സാമന്തയുടെ ഊ അന്തവ മികച്ചതാണ് എന്നായിരുന്നു നിരവധി പേരുടെ പ്രതികരണം. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ദേവി ശ്രീ പ്രസാദ് താരതമ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും കിസിക്കിൻ്റെ ഹിന്ദി പതിപ്പ് നേരിട്ട പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

"ഞങ്ങൾ നൂറുകണക്കിന് റൊമാൻ്റിക് ഗാനങ്ങൾ നിർമ്മിക്കുന്നു, ഓരോന്നും വ്യത്യസ്തമാണ്. എന്നാൽ ഐറ്റം ഗാനങ്ങളുടെ കാര്യത്തിൽ, പുതിയത് എല്ലായ്പ്പോഴും ആളുകൾ മുമ്പത്തേതിനോട് താരതമ്യപ്പെടുത്തുന്നു. പ്രത്യേകിച്ചും അത് ഒരു ഫ്രാഞ്ചൈസി ചിത്രമായിരിക്കുമ്പോൾ. എന്നിരുന്നാലും, ഇത്തവണ കിസിക്ക് പിന്നീട് എടുക്കുമെന്ന് എനിക്ക് തോന്നി. ഔ അന്താവ പുരുഷൻ്റെ നോട്ടത്തെ അഭിസംബോധന ചെയ്‌തതായി പരാമർശിച്ചപ്പോൾ കിസിക് ഒരു പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെ പാട്ടി പറയുന്ന ഗാനമാണ്.

ഗാനത്തിൻ്റെ ഹിന്ദി പതിപ്പ് നേരിട്ട തിരിച്ചടിയെക്കുറിച്ച് ചോദിച്ചപ്പോൾ, "ചിലപ്പോൾ, പാട്ട് രസകരമാക്കാൻ ഞങ്ങൾ സമാനമായ ശബ്ദമുള്ള വാക്കുകളുമായി പോകും. കിസ്‌സിക്കിൽ അങ്ങനെയായിരിക്കാം സംഭവിച്ചത്. യഥാർത്ഥ ഗാനത്തിൻ്റെ വരികളുടെ അനുഭവം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിച്ചു."

അല്ലു അർജുനെയും ശ്രീലീലയെയും വെച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഗാനത്തിന് വേണ്ടി മാത്രമാണ് ശ്രീലീല ചിത്രത്തിൽ പ്രത്യേക വേഷം ചെയ്തത് എന്നും ഡി എസ പി പറയുന്നു

സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായി മാറി. ചിത്രത്തിൻ്റെ മൂന്നാം ഭാഗമായ പുഷ്പ 3: ദി റാംപേജ് ഉടൻ നിർമ്മിക്കും എന്നാണ് റിപ്പോർട്ടുകൾ .

Tags:    

Similar News