ഹൻസിക മൊദ്വാനിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതിയുമായി മുസ്‌കാൻ നാൻസി

ഗാർഹിക പീഡനം കാരണം തനിക്ക് കടുത്ത സമ്മർദ്ദവും ബെൽസ് പാൾസി എന്ന കണ്ടീഷനുമുണ്ടായെന്ന് മുസ്കാൻ പറയുന്നു;

Update: 2025-01-07 09:39 GMT

തെന്നിന്ധ്യൻ താരം ഹൻസിക മൊദ്വാനിക്കും കുടുംബത്തിനുമെതിരെ കടുത്ത ഗാർഹിക പീഡന ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടി മുസ്‌കാൻ നാൻസി ടെലിവിഷൻ നടിയായ മുസ്‌കാൻ നാൻസി ജെയിംസിനെ വിവാഹം കഴിച്ചത് ഹൻസികയുടെ സഹോദരൻ പ്രശാന്ത് മൊദ്വാനിയാണ്.

മുംബൈയിലെ അംബോലി പോലീസ് സ്റ്റേഷനിൽ ആണ് നടി ഹൻസിക മൊദ്വാനിക്കും അമ്മയ്ക്കും എതിരെ മുസ്‌കാൻ നാൻസി ഗാർഹിക പീഡന പരാതി നൽകിയത്. കുടുംബത്തിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ ബിഎൻഎസിൻ്റെ 498-എ, 323, 504, 506, 34 എന്നിവ ഉൾപ്പെടുന്നു.

2020ൽ ആണ് പ്രശാന്ത് മൊദ്വാനിയും മുസ്‌കാൻ നാൻസി ജെയിം ജെയിംസും വിവാഹം കഴിക്കുന്നത്. എന്നാൽ 2022 മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിനു കാരണം ഭർത്താവിന്റെ സഹോദരിയും അമ്മയുമാണ് എന്നാണ് മുസ്‌കാൻ നാൻസി ആരോപിക്കുന്നത്.

മുസ്‌കാൻ പറയുന്നതനുസരിച്ച്, ഹൻസികയും അമ്മ മോനയും താനും പ്രശാന്തും തമ്മിലുള്ള വിവാഹ ജീവിതത്തിൽ ആവർത്തിച്ച് ഇടപെടുമായിരുന്നു. ഇത് തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്തവിധം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായി. കൂടാതെ, ഹൻസിക ഉൾപ്പെടെയുള്ള മോട്‌വാനി കുടുംബത്തിലെ ഈ മൂന്ന് അംഗങ്ങൾ തന്നിൽ നിന്ന് വിലകൂടിയ സമ്മാനങ്ങളും പണവും സ്വത്തും ആവശ്യപ്പെടുകയും ചെയ്‌തുവെന്നും മുസ്‌കാൻ പറയുന്നു.ഇരുവരുടെയും ഗാർഹിക പീഡനം കാരണം തനിക്ക് കടുത്ത സമ്മർദ്ദവും ബെൽസ് പാൾസി എന്ന കണ്ടീഷനുമുണ്ടായെന്ന് മുസ്കാൻ പറയുന്നു.സംഭവത്തിൽ ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മുസ്കാൻ നാൻസി. 2022ൽ ആണ് ഹൻസിക മൊദ്വാനി കാമുകനും ബിസിനെസ്സുകാരനുമായ സൊഹൈൽ കത്യൂര്യ.

Tags:    

Similar News