ഓസ്കാർ 2025: ആടുജീവിതം,ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, വീർ സവർക്കർ എന്നിവയ്ക്ക് ഒപ്പം സൂര്യയുടെ കങ്കുവയും പ്രഥമ പട്ടികയിൽ
മലയാളികൾക്ക് അഭിമാനകരമായ നേട്ടമാണ് ഓൾ വി ഇമേജിൻ ആസ് ലൈറ്റും, ആടുജീവിതവും നൽകുന്നത്;
97-ാമത് ഓസ്‌കാർ അവാർഡിലേയ്ക്ക് ഇന്ത്യയിൽ നിന്നും അയച്ച മികച്ച ചിത്രങ്ങളുടെ പ്രഥമ പട്ടികയിൽ ഇടം നേടി മലയാളത്തിൽ നിന്നും ആടുജീവിതം , പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , സൂര്യയുടെ കങ്കുവ, രൺദീപ് ഹൂഡയുടെ വീർ സവർക്കർ,സന്തോഷ് ( ഇന്ത്യ - യു കെ ) എന്നി സിനിമകൾ. ഈ വർഷത്തെ ഓസ്‌കാറിന് അർഹതയുള്ള 323 ഫീച്ചർ ഫിലിമുകളുടെ ആണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് തിരഞ്ഞെടുത്തത്. ഇതിൽ 207 സിനിമകൾ ആണ് മികച്ച ചിത്ര വിഭാഗത്തിനുള്ള യോഗ്യത നേടി പട്ടികയിൽ ഇടം പിടിച്ചത്.ഈ ചിത്രങ്ങളിൽ ഏതെങ്കിലും നോമിനേഷൻ ലഭിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.
ബെന്യാമിൻ എഴുതിയ മലയാള നോവൽ ആടുജീവിതത്തിനെ അടിസ്ഥാനമാക്കി ബ്ലെസി രചനയും സംവിധാനവും സഹനിർമ്മാണവും നിർവ്വഹിച്ച് 2024 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബായി അത്ഭുതകരമായ അഭിനയം കാഴ്ചവെച്ചത് പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു. 2015ൽ ആരംഭിച്ച സിനിമ അതിന്റെ പൂർണ്ണ രൂപത്തിലെത്താൻ 10 വർഷത്തോളം വേണ്ടി വന്നു. നിരവധി നിരൂപക പ്രശംസയും മികച്ച ബോക്സ് ഓഫീസ് കലക്ഷനും ചിത്രത്തിന് നേടാനായിരുന്നു.
അതുകൊണ്ട് തന്നെ ഓസ്കാർ നോമിനേഷന്റെ പ്രഥമ പട്ടികയിൽ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമാണ്. മലയാളികൾക്ക് ഏറെ അതേപോലെ തന്നെ പായൽ കപാഡിയയുടെ ചിത്രം ഓൾ വി ഇമേജിൻ ആസ് ലൈറ്റ് ആദ്യ പട്ടികയിൽ പരിഗണിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. ലോകമെമ്പാടും നിരവധി പുരസ്കാരങ്ങളും പ്രശംസയും നേടിയ ഓൾ വി ഇമേജിൻ ആസ് ലൈറ്റും,ആടുജീവിതവും മലയാളികൾക്ക് അഭിമാനകരമായ നേട്ടമാണ് നൽകുന്നത്.
ഇതിനിടയിൽ സൂര്യ നായകനായ തമിഴ് ചിത്രം കങ്കുവ നോമിനേഷൻ പട്ടികയിൽ ഇടം നേടിയതാണ് ഏറെ ചർച്ചയാകുന്നത്. കങ്കുവ ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു. അഭിനേതാക്കളുടെ ഉച്ചത്തിലുള്ള ശബ്ദവും സ്‌കോറും, സമയ ദൈർഖ്യവും അങ്ങനെ നിരവധി പരാതികൾ ആണ് ചിത്രം നേരിട്ടത്. 350 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 100 കോടി മാത്രമാണ് കളക്ഷൻ നേടിയത്. എന്നാൽ സിരുത്തൈ ശിവ സംവിധാനം ചെയ്ത മാസ്സ് എന്റെർറ്റൈനെർ സിനിമ ഓസ്ക്കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടിയത് പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ്.
നേരത്തെ അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ ആടുജീവിതത്തിനും ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസിനും ഇടംനേടാനായിരുന്നില്ല.യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.207 സിനിമകളിൽ നിന്നും വോട്ടിങിലൂടെ തിരഞ്ഞെടുക്കുപ്പെടുന്ന പത്ത് സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കാർ നോമിനേഷനിൽ പരിഗണിക്കുന്നത്.നാമനിർദ്ദേശങ്ങൾക്കായുള്ള വോട്ടെടുപ്പ് ജനുവരി 8ന് ആരംഭിക്കുകയും 2025 ജനുവരി 12-ന് അവസാനിക്കുകയും ചെയ്യും. 2025 ജനുവരി 17-ന് അക്കാദമി അന്തിമ നോമിനേഷനുകൾ പ്രഖ്യാപിക്കും. ഓവേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ 2025 മാർച്ച് 2 ന് ഓസ്കാർ 2025 ചടങ്ങ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.