ദിലീഷ് പോത്തൻ- ജാഫർ ഇടുക്കി ചിത്രം 'അം അഃ' യുടെ ട്രെയിലർ പുറത്തിറങ്ങി. റിലീസ് ജനുവരി 24ന്.
ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കിയുടെ നിഗൂഢതകൾ പശ്ചാത്തലമാക്കി ഇമോഷണൽ ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം 'അം അഃ' യുടെ ട്രെയിലർ പുറത്തിറങ്ങി. 'പേരിലെ പുതുമ കഥയിലും' എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ അന്വർത്ഥമാക്കുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 24ന് തീയറ്ററുകളിലെത്തും.
തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. സസ്പെൻസ് ഡ്രാമ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഇടുക്കിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ. എഡിറ്റിംഗ് - ബിജിത് ബാല. കലാസംവിധാനം - പ്രശാന്ത് മാധവ് . മേക്കപ്പ് - രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പി. ആർ. ഓ. - മഞ്ജു ഗോപിനാഥ്. ഡിസൈൻസ്, പബ്ലിസിറ്റി - യെല്ലോടൂത്ത്സ്.