ആക്രമികൾ ഷാരൂഖ് ഖനെയും ലക്ഷ്യം വച്ചിരുന്നു
സെയ്ഫ് അലി ഖാനിൽ ഒതുങ്ങുന്നതായില്ല ബോളിവുഡ് താരങ്ങൾക്കു നേരെയുള്ള ആക്രമങ്ങൾ .നടൻ സെയ്ഫ് അലി ഖാനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ ആദ്യം ഷാരൂഖാനെ ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നുതെന്ന വാർത്തകൾക്ക് പിന്നാലെ അത് വ്യക്തമാക്കുന്ന തരത്തിലുള്ള കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവരികയാണ്. ഷാരൂഖാന്റെ വീടിനു സമീപത്തായി ദുരൂഹമായി കാണപ്പെടുന്ന വ്യക്തിയുടെ ദൃശ്യങ്ങൾക്ക് സെയ്ഫ് അലി ഖാന്റെ വീട്ടിൽ ആക്രമണം നടത്തിയ വ്യക്തിയുമായി രൂപസാദൃശ്യമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ജനുവരി 14 ആം തീയതിയിലെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കറുത്ത ടി ഷർട്ട് ധരിച്ചു തോളിൽ ഒരു ബാഗുമായി നിൽക്കുന്നൊരാളുടെ ചിത്രങ്ങളാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്നത്. അയാൾ ഒരു വെള്ള തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നുവെന്നതാണ് സംശയകരമായിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ പോലീസ് കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾ ഷാരൂഖാന്റെ മന്നത്തുള്ള വീട്ടിൽ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നെന്നും സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ അതിനു കഴിയാതെ പോയതാണെന്നും പോലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. സെയ്‌ഫിനെ ആക്രമിച്ച കേസിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവരുന്നത്. സിസിടി വി ദൃശ്യങ്ങളിൽ ഒരാൾ ഷാരൂഖാന്റെ വീടിനു സമീപമുള്ള മതിലിൽ ഇനി ചാരിവച് പരിശോധന നടത്തുകയും നിരീക്ഷിക്കുകയും ചെയ്തെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. കൂടാതെ ഷാരൂഖാന്റെ വീടിനടുത്ത് ഒരാൾ കയ്യിൽ 8 അടിയോളം വരുന്ന ഇരുമ്പ് ഏണിയുമായി ചുറ്റിത്തിരിയുന്നത് കണ്ടെന്ന സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ ആക്രമണം നടത്തിയ ആളും ഷാരൂഖാന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങളിൽ ഉള്ളയാളും ഒരാളാണോയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 30 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടും യഥാർഥ പ്രതികളെ കണ്ടെത്താൻ പോലീസിനിതുവരെയും കഴിഞ്ഞിട്ടില്ല.
നട്ടെലിനു സമീപത്തായി മാരകമായി പരിക്കേറ്റ സെയ്ഫ് അലി ഖാൻ ശസ്ത്രക്രിയയിലൂടെ അപകടനില തരണം ചെയ്തെങ്കിലും കമ്പ്ലീറ്റ് ബെഡ് റെസ്റ്റാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നട്ടെല്ലിന് സമീപമുള്ള മുറിവിൽ നിന്നും രണ്ടര ഇഞ്ചു വലിപ്പമുള്ള കത്തിയുടെ ഭാഗങ്ങളാണ് ഡോക്ടർമാർ നീക്കിയത്. ആക്രമണത്തിന്റെ ഇത്തരം തീവ്രതകളാണ് ആക്രമണത്തിന് പിന്നിലെ സംശയങ്ങൾ വർധിപ്പിക്കുന്നത്. എന്തായാലും സെയ്ഫ് അലിഖാൻ ഉടൻ തന്നെ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒപ്പം ഷാരൂഖാന് നേരെയും ആക്രമണപദ്ധതികൾ ഒരുങ്ങുന്നുണ്ടെന്നുള്ളത് ബോളിവുഡിനെയും ആരാധകരെയും ആശങ്കപ്പെടുത്തുന്നുമുണ്ട്.