അഭ്യന്തര കുറ്റവാളി ചിത്രത്തിനെതിരെയുള്ളത് വ്യാജ പരാതി ; സ്റ്റേ റദ്ദാക്കി എറണാകുളം ജില്ലാ കോടതി

ആരോപണങ്ങൾക്ക് എതിരെ പ്രതികരിക്കാതെ നിയമപരമായി പോരാടാനായിരുന്നു തങ്ങളുടെ തീരുമാനമെന്ന് നിർമ്മാതാവ് നൈസാം സലാം പറയുന്നു;

Update: 2025-01-18 10:39 GMT

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് സംവിധാനം ചെയ്യുന്ന "അഭ്യന്തര കുറ്റവാളി" ചിത്രീകരണം 2024 ആഗസ്റ്റ് 5 ന് ആരംഭിച്ച്, 2024ഒക്ടോബറിൽ പൂർത്തിയാവുകയും ചെയ്തു . ആസിഫ് അലിയുടെ മനോഹരമായ കുടുംബചിത്രം പ്രേക്ഷകരിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രെമിച്ചത്. ചിത്രം ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവത്തകരുടെ ഉദ്ദേശം.

എന്നാൽ ഈ ചിത്രത്തിനെതിരെ ചില വ്യക്തികളുടെ സ്വാർത്ഥ താൽപ്പര്യങ്ങളും ഗൂഢാലോചനയുടെയും ഭാഗമായി നിർമ്മാതാവ് നൈസാം സലമിനും ആസിഫ് അലി ഉൾപ്പെടെയുള്ള മറ്റു അണിയറ പ്രവർത്തകരുടെയും പേരിൽ വ്യാജ പരാതികൾ പല കോടതികളിലായി സമർപ്പിച്ചു. ഇതുമൂലം കോടതികളെ തെറ്റിദ്ധരിപ്പിച്ചു ചിത്രത്തിന്റെ റിലീസ് ഏതാനും ആഴ്ചകൾക്കു മുൻപ് തടഞ്ഞിരുന്നു.

നിർമ്മാതാവിനോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കോ അറിവോ കേട്ട് കേൾവിയോ പോലും ഇല്ലാത്ത സാമ്പത്തിക തട്ടിപ്പ് എന്ന പേരിലുള്ള വ്യാജ ആരോപണങ്ങൾ ആണ് ആലപ്പുഴ സ്വദേശിയായ അനീഷ് .P.K എന്ന വ്യക്തിയും ഹരിപ്പാട് സ്വദേശിയായ വിവേക് വിശ്വനാഥൻ നായർ എന്ന വ്യക്തിയും ഉന്നയിച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചു ഉത്തരവ് ഇറക്കിയത്.

ഇതിനെതിരെ നിർമ്മാതാവ് നൈസാം സലാം നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിൽ അനീഷ് .പി .കെ തെറ്റിദ്ധരിപ്പിച്ചു ചിത്രത്തിനെതിരെ സമ്പാദിച്ച സ്റ്റേ എറണാകുളം ജില്ലാ കോടതി റദ്ദാക്കുകയും, വിശ്വസനീയമല്ലാത്ത കാരണങ്ങൾ ആരോപിച്ച വിവേക് വിശ്വനാഥൻ നായർ സമ്പാദിച്ച സ്റ്റേ എറണാകുളം സബ്കോടതി റദ്ദാക്കുകയും ചെയ്തു.

സംഭവത്തിൽ നിർമ്മാതാവ് നൈസാം സലാമിന്റെ പ്രതികരണം ഇങ്ങനെ :

''എനിക്കും ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിനും എതിരെ പറഞ്ഞ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു ഇത്തരം കോടതി വിലക്കുകൾ സമ്പാദിച്ച വ്യക്‌തികളുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഈ ആരോപണങ്ങൾക്ക് എതിരെ ഒന്നും തന്നെ പ്രതികരിക്കാതെ നിയമപരമായി പോരാടാനായിരുന്നു ഞങ്ങളുടെ തീരുമാനം. ഈ സത്യം ഉൾകൊണ്ടുകൊണ്ടായിരിക്കണം ബഹുമാനപെട്ട കോടതികൾ എനിക്ക് അനുകൂലമായ ഉത്തരവുകൾ പുറപ്പെടുവിച്ചത് .

കടന്നു പോയ ഈ ദിവസങ്ങളിൽ ഈ വ്യാജ പ്രചാരണങ്ങൾ മൂലവുവും വ്യക്തി ഹത്യ മൂലവും ഞാനും ഈ സിനിമയിലെ ടീമംഗങ്ങളും അനുഭവിച്ച യാതനകൾക്കും തെറ്റു ചെയ്യാതെ ഞങ്ങൾക്കുണ്ടായ ദുഷ്പേരിനും നടത്തിയവർക്കെതിരെ ഞങ്ങൾ ഇനിയും നിയമപോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും''.

അഡ്വ :സുകേഷ് റോയി ,അഡ്വ :മീര മേനോൻ എന്നിവരായിരുന്നു നിർമ്മാതാവിനും ചിത്രത്തിനും വേണ്ടി കോടതിയിൽ ഹാജരായത്. ഇവരുടെ പ്രയത്നത്തിനും, നിയമ പോരാട്ടത്തിൽ തങ്ങളുടെ ഒപ്പം നിന്നതിനും ഇരുവർക്കും നന്ദിയും നിർമ്മാതാവ് നൈസാം സലാം പറഞ്ഞു. ചിത്രം ഉടൻ തന്നെ പ്രേഷകരുയുടെ മുന്നിൽ എത്തുമെന്നും നൈസാം സലാം കൂട്ടിച്ചേർത്തു.

Tags:    

Similar News