''ഞാൻ രേഖാചിത്രം കണ്ടു''; അഭിനന്ദനം അറിയിച്ച് തെന്നിന്ധ്യൻ താരം കീർത്തി സുരേഷ്
ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ചഭിനയിച്ച രേഖാചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നല്ല പ്രതികരണമാണ് ചിത്രം നേടുന്നത്. എപ്പോൾ തെന്നിന്ധ്യൻ താരം കീർത്തി സുരേഷ് ചിത്രം കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രയം പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് കീർത്തി സുരേഷ് ചിത്രത്തെയും അതിലെ മുൻനിര താരങ്ങളെയും പ്രശംസിച്ച് കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
''ഞാൻ രേഖാചിത്രം കണ്ടു, ഞാൻ ഇത് എഴുതാൻ കാത്തിരിക്കുകയായിരുന്നു! ഈ സിനിമ എന്റെ സംസാരശേഷി തന്നെ ഇല്ലാതാക്കി. ഏറ്റവും നന്നായി നിർവചിക്കപ്പെട്ട തിരക്കഥയും രചനയുമാണ് രേഖാചിത്രത്തിന്റേത് ! സിനിമയിലെ എല്ലാ വിശദാംശങ്ങളും എന്നെ അമ്പരപ്പിച്ചു! ”
“പ്രിയപ്പെട്ട അനശ്വര നിങ്ങളുടെ ഓരോ ചിത്രങ്ങളും അതിലെ പ്രകടങ്ങളും ഞാൻ കാണാറും എനിക്ക് ഇഷ്ടപ്പെടാറുമുണ്ട് . ഈ സിനിമയിലും നിങ്ങൾ വളരെ മികച്ചതായിരുന്നു. ആസിഫ് ,നിങ്ങൾ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളെയും നിങ്ങൾ എങ്ങനെ ആസ്വദിക്കുകയും അതിലെ സൂക്ഷ്മമായ അഭിനയം ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുകൾ A+ ആണ് . ആസിഫിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു,” കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അതിനോടൊപ്പം തന്നെ ചിത്രത്തിലെ മുഴുവൻ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും അഭിനന്ദിക്കാനും താരം മറന്നില്ല.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത മിസ്റ്ററി ക്രൈം ത്രില്ലറാണ് രേഖചിത്രം. ജോൺ മന്ത്രിക്കലിൻ്റെയും രാമു സുനിലിൻ്റെയും തിരക്കഥയെ അടിസ്ഥാനമാക്കി, എടുത്ത ചിത്രം ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന പുതിയൊരു ജേർണർ ആണ് പരിചയപ്പെടുത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിഥി വേഷത്തിലും കൊണ്ടുവന്നിട്ടുണ്ട് .